Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയിലേക്ക് കുടിയേറണോ: ഇതാ സുവർണ്ണാവസരം, വേണ്ടത് ട്രക്ക് ഡ്രൈവർമാരെ

കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ വലിയ തോതിലുള്ള നിയമനങ്ങളാണ് അടുത്ത കാലത്തായി നടന്ന് വരുന്നത്. നിർമ്മാണ മേഖലയില്‍ മുതല്‍ ഐടി രംഗത്ത് വരെ നിരവധി ഒഴിവുകള്‍ പ്രവിശ്യയില്‍ നിന്നും റിപ്പോർട്ട് ചെയ്യുന്നു. കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമായി ഇപ്പോഴിതാ ബ്രിട്ടീഷ് കൊളംബിയയിൽ വലിയ തോതില്‍ ട്രക്ക് ഡ്രൈവർമാരേയും ആവശ്യമായി വന്നിരിക്കുകയാണ്.

മെയ് അവസാനം, ജോബ് ബാങ്ക് ഫെഡറൽ ജോബ് ഹണ്ടിംഗ് ആൻഡ് കരിയർ പ്ലാനിംഗ് വെബ്‌സൈറ്റ് ബ്രിട്ടീഷ് കൊളംബിയയിൽ ട്രക്ക് ഡ്രൈവർമാരുടെ 636 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ട്രക്ക് ഓടിച്ച് പ്രവർത്തി പരിചയമുള്ളവർക്ക് ജോലി പ്രവേശനത്തില്‍ മുന്‍തൂക്കം ലഭിക്കും.

canada-

ലോവർ മെയിൻലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കമ്പനികളിലാണ് ഭൂരിഭാഗം ഒഴിവുകളും. ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലിയ നഗരമായ വാൻകൂവർ ഉൾപ്പെടുന്ന പ്രവിശ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് മാത്രം ട്രക്ക് ഡ്രൈവർമാർക്ക് മാത്രമായി 553 ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് ബ്രിട്ടീഷ് കൊളംബിയയിലെ 86.9 ശതമാനം ഒഴിവുകളും ലോവർ മെയിൻ‌ലാൻഡിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മികച്ച ശമ്പളം ലഭിക്കുന്നു എന്നുള്ളതാണ് കാനഡയിലെ ട്രക്ക് ഡ്രൈവിങ് ജോലിയുടെ പ്രത്യേകത. ശരാശരി 27 ഡോളർ വരെ മണിക്കൂറിന് കൂലിയായി ലഭിക്കും. കുറഞ്ഞ ശമ്പളം മണിക്കൂറിന് 19 ഡോളറും ഉയർന്നത് 38 ഡോളറുമാണ്. അതായത് മണിക്കൂറിന് 1566 മുതല്‍ 3,132 ഇന്ത്യന്‍ രൂപവരെ കാനഡയിലെ ട്രക്ക് ഡ്രൈവർമാർക്ക് സമ്പാദിക്കാന്‍ സാധിക്കും.

സാധാരണ ആഴ്ചയില്‍ 38 മണിക്കൂർ ജോലിയെടുക്കുന്നുവെന്ന് കണക്കാക്കിയാല്‍, ബ്രിട്ടീഷ് കൊളംബിയയിലെ ട്രക്ക് ഡ്രൈവർമാരുടെ വാർഷിക വേതനം 74,100 ഡോളർ (61 ലക്ഷം രൂപ) ആയിരിക്കും. ശമ്പളത്തിന് പുറമെ കിലോമീറ്ററുകൾ കണക്കിലെടുത്ത് ഡ്രൈവർമാർക്ക് പലപ്പോഴും ബോണസും നൽകാറുണ്ട്.

ട്രാൻസ്‌പോർട്ടേഷൻ കമ്പനികൾ തങ്ങളുടെ ഒഴിവുകള്‍ നികത്താന്‍ ആളുകളെ തിരയുന്നതിനാല്‍ കാനഡയിൽ ഇത്തരത്തിലുള്ള ജോലികൾ തേടുന്ന യോഗ്യതയുള്ള വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റും സ്ഥിര താമസവും അനുവദിക്കുന്നതിന് ഫെഡറൽ, പ്രൊവിൻഷ്യൽ ഗവൺമെന്റുകളുടെ ഇമിഗ്രേഷൻ നയങ്ങളും സഹായകരമാവുന്നു.

നിശ്ചിത ജോലികളിൽ പ്രവൃത്തിപരിചയമുള്ള വിദഗ്ധരായ പുതുമുഖങ്ങളെ നിയമിക്കുന്നതിന് വേണ്ടി എക്സ്പ്രസ് എന്‍ട്രി സംവിധാനത്തില്‍ കാനഡ അടുത്തിടെ വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. മികച്ച ഭാഷാ പ്രാവീണ്യവും നിശ്ചിത മേഖലകളില്‍ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് സംവിധാനത്തില്‍ മുന്‍തൂക്കം നല്‍കാനാണ് സർക്കാർ തീരുമാനം.

പ്രത്യേക മേഖലകളില്‍ മതിയായ യോഗ്യതയുള്ളവർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം കൂടുതല്‍ എളുപ്പമാക്കുന്നതാണ് പരിഷ്കാരം എക്‌സ്പ്രസ് എൻട്രി വിസയ്ക്ക് മുൻഗണന ലഭിക്കുന്ന തൊഴിലുകളുടെ ഒരു പട്ടികയും സർക്കാർ പുറത്ത് വിട്ടിട്ടുണ്ട്. ആരോഗ്യ മേഖല, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, അധ്യാപകർ, ആശാരിമാർ, പ്ലംബർമാർ എന്നിവരോടൊപ്പം ഡ്രൈവമാർക്കും ഈ പട്ടികയില്‍ മുന്‍തൂക്കമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+