കാനഡ ജോലി വീട്ടിലിരുന്നും ചെയ്യാന്‍ അവസരം; മാസം 6 ലക്ഷം വരെ ശമ്പളം, ഇപ്പോള്‍ അപേക്ഷിക്കാം
കോവിഡിന് പിന്നാലെ ലോകമെമ്പാടുമെന്ന പോലെ കാനഡയിലും കമ്പനികള്‍ വലിയ തോതില്‍ വർക്ക് ഫ്രം ഹോം അവസരങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. കമ്പനികളേയും തൊഴിലാളികളേയും സംബന്ധിച്ച് ഇത് പൊതുവേ ഗുണകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടും കനേഡിയന്‍ കമ്പനികള്‍ വർക്ക് ഫ്രം ഹോം അനുവദിക്കുന്നത് തുടരുകയാണ്.
വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്ന ലോക നഗരങ്ങളില്‍ കനേഡിയന്‍ നഗരങ്ങളായ ടൊറന്റോയും വാൻകൂവറും ഏറെ മുന്നിലാണെന്ന് പ്രിപ്ലൈ എന്ന ഏജന്‍സി അടുത്തിടെ നടത്തിയ പഠനവും വ്യക്തമാക്കുന്നു. കമ്പനികള്‍ക്ക് വലിയ ഓഫീസ് ഇടങ്ങള്‍ ആവശ്യമില്ലാതെ കൂടുതല്‍ ജോലിക്കാരെ നിയമിക്കാന്‍ സാധിക്കുന്നുവെന്നാണ് വർക്ക് ഫ്രം ഹോം സമ്പ്രദായത്തിന്റെ പ്രധാന ആകർഷണമായി ചൂണ്ടിക്കാട്ടുന്നത്.
85% കനേഡിയൻ തൊഴിലാളികളും 2023-ൽ ഹൈബ്രിഡ് അല്ലെങ്കിൽ പൂർണ്ണമായും വർക്ക് ഫ്രം പിന്തുടരാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി തൊഴിൽ ഏജൻസി കമ്പനിയായ റോബർട്ട് ഹാഫ് ഇന്റർനാഷണലിൽ നിന്നുള്ള ഒരു റിപ്പോർട്ടും വ്യക്തമാക്കുന്നു. യാത്രാസമയം, യാത്രാ ചിലവ് തുടങ്ങിയവ ലാഭിക്കാന്‍ കഴിയുന്നു എന്നതാണ് തൊഴിലാളികളെ വർക്ക് ഫ്രം ഹോം സമ്പ്രദായം തുടരാന്‍ പ്രേരിപ്പിക്കുന്നത്.

ഇപ്പോഴിതാ പുതിയ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച കമ്പനികളും ഓഫീസ് സൗകര്യത്തിനൊപ്പം വർക്ക് ഫ്രം ഹോമും വാഗ്ദാനം ചെയ്തിരിക്കുകയാണ്. അതുമാത്രമല്ല, ഈ ജോലികള്‍ക്ക് പ്രവർത്തി പരിചയം വേണ്ടതില്ലെന്നതുമാണ് ശ്രദ്ധേയം. അതായത് കോളേജുകളില്‍ നിന്ന് ഈ വർഷം വിജയിച്ച ആളാണെങ്കില്‍ പോലും മറ്റ് യോഗ്യതകളും അർഹതയുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ജോലി ലഭിക്കും.
കാനഡയില്‍ വർക്ക് ഫ്രം ഹോം സബ്രദായത്തില്‍ ജോലി ചെയ്യാന്‍ സാധിക്കുന്ന ഏതാനും ഒഴിവുകളാണ് ഇനി പറയാന്‍ പോവുന്നത്.
മിസിസാഗ സെക്കൻഡറി അക്കാദമിയില്‍ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റിന്റെ ഒഴിവിലേക്ക് നിയമനം നടക്കുന്നു. 80000 ഡോളർ വരെ മാസം ശമ്പളമായി ലഭിക്കും. കമ്മീഷന് പുറമേയാണിത്. അക്കാദമിയുമായി ബന്ധപ്പെട്ട പരസ്യങ്ങളും സോഷ്യല്‍ മീഡിയ കാമ്പെയ്നുകളും മറ്റും സൃഷ്ടിക്കലായിരിക്കും പ്രധാന ജോലി. അതോടൊപ്പം തന്നെ വിദ്യാർത്ഥികള്‍ക്ക് വേണ്ട സഹായങ്ങളും നിർദേശങ്ങളും ചെയ്ത് നല്‍കേണ്ടതും ഈ ജോലിയുടെ ഉത്തരവാദിത്തമായിരിക്കും. അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബിസിനസ് ഡെവലപ്പ്മെന്റ് റെപ്രസെൻറ്ററ്റിവ്
ജസ്റ്റ് സെയില്‍സ് ജോബ് എന്ന കമ്പനിയാണ് വർക്ക് ഫ്രം ഹോം സമ്പ്രദായത്തില്‍ ജോലി ചെയ്യാന്‍ ബിസിനസ് ഡെവലപ്പ്മെന്റ് റെപ്രസെൻറ്ററ്റിവുമാരെ തേടുന്നത്. 75000 ഡോളർ മുതല്‍ 90000 ഡോളർ വരെയാണ് വാർഷിക ശമ്പളം. കമ്പനിയുടെ ബിസിനസ് വികസിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതായിരിക്കും പ്രധാന ചുമതല. അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫിനാൻഷ്യൽ അസോസിയേറ്റ്
എക്സ്പീരിയർ ഫിനാൻഷ്യൽ ഗ്രൂപ്പ് 100,000 ഡോളർ വരെ വാർഷിക ശമ്പളത്തോടെയാണ് ഫിനാൻഷ്യൽ അസോസിയേറ്റ് ഒഴിവിലേക്ക് ആളുകളെ തേടുന്നത്. അതായത് വർഷം 82 ലക്ഷം (മാസം 6.8 ലക്ഷം) ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. നിക്ഷേപ പ്രൊഫഷണലുകൾക്ക് സാമ്പത്തിക ആസൂത്രണ സഹായവും പിന്തുണയും നൽകുക എന്നതായിരിക്കും ജോലിക്കാരന്റെ ചുമതല.
സാമ്പത്തിക പദ്ധതികൾ തയ്യാറാക്കലും അവയുടെ കൃത്യത ഉറപ്പാക്കലും ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു. ഫിനാൻഷ്യൽ അസോസിയേറ്റ് എന്ന നിലയിൽ കുറഞ്ഞത് 1 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യമാണെങ്കിലും, ഇത് നിർബന്ധിമല്ല. അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ഫിനാൻഷ്യൽ റെപ്രസെൻറ്ററ്റിവ്
ഗെയിബ് ഏജന്‍സി ഫിനാൻഷ്യൽ റെപ്രസെൻറ്ററ്റിവ് ഒഴിവിലേക്കാണ് ആളെ തേടുന്നത്. വർഷം 750000 ഡോളർ വരെ ശമ്പളം ലഭിക്കും. ഉൽപ്പന്നങ്ങൾ, വിവിധ പദ്ധതികൾ, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള തന്ത്രപരമായ നിർദേശങ്ങളിലൂടെ ക്ലയന്റുകളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുക എന്നതാണ് ജോലിയുടെ ഉത്തരവാദിത്തം. അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications