പുതുച്ചേരി എയിംസില്‍ 53 ഒഴിവുകള്‍; ഓണ്‍ലൈനായി അപേക്ഷിക്കാം
പുതുച്ചേരി ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഫാക്കല്‍റ്റി ഒഴിവ്. 53 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തെലങ്കാന ബിബിനഗര്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസിലാണ് അവസരം. റഗുലര്‍ നിയമനമാണ്.പ്രൊഫസര്‍, അഡീഷനല്‍ പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളാണുള്ളത്.
ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അനാട്ടമി, ബയോകെമിസ്ട്രി, ഫിസിയോളജി, പതോളജി ആന്‍ഡ് ലാബ് മെഡിസിന്‍, ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി ആന്‍ഡ് ഫാമിലി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍ ആന്റ് ടൊക്‌സിക്കോളജി, മൈക്രോബയോളജി, പീഡിയാട്രിക്‌സ്, സൈക്യാട്രി, അനസ്തീസിയോളജി, ഡെര്‍മറ്റോളജി, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്‌സ്, ഇഎന്‍ടി, ജനറലല്‍ സര്‍ജറി, ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി, റേഡിയോ ഡയഗ്നോസിസ്, എന്നീ വിഭാഗങ്ങളില്‍ പ്രൊഫസര്‍, അഡീഷനല്‍ പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളാണുള്ളത്.
കെഎഎസ് മൂല്യനിര്‍ണയം പുനരാരംഭിച്ചു; മുഖ്യപരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യം