പി എസ് സി പരീക്ഷകള്‍ മാറ്റി, എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകളുടെ പുതുക്കിയ തിയ്യതികൾ അറിയാം
തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ മാറ്റി വെച്ച് കൊണ്ട് പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവിറക്കി. ഈ വരുന്ന ഒക്ടോബര്‍ മാസത്തില്‍ നടക്കേണ്ടിയിരുന്ന എല്‍ഡിസി, എല്‍ജിഎസ് പരീക്ഷകള്‍ ആണ് മാറ്റി വെച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാലാണ് പരീക്ഷകള്‍ നീട്ടി വെച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം കൂടിയത് കാരണമാണ് പരീക്ഷാ നടത്തിപ്പ് പുനക്രമീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് പി എസ് സി അറിയിച്ചു. പരീക്ഷാ നടത്തിപ്പിലെ ക്രമീകരണത്തിന് വേണ്ടിയാണ് ഈ മാറ്റം എന്നും പി എസ് സി വ്യക്തമാക്കുന്നു.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യപരീക്ഷ, ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റസ്, സീമാന്‍, ബോട്ട്‌ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നടക്കേണ്ടിയിരുന്ന പരീക്ഷകള്‍ ആണ് മാറ്റി വെച്ചിരിക്കുന്നത്. ഒക്ടോബര്‍ 23ന് ആയിരുന്നു ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യപരീക്ഷ നടക്കേണ്ടിയിരുന്നത്. ഈ പരീക്ഷ നവംബര്‍ ഇരുപതിലേക്കാണ് മാറ്റിയിരിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരിക്കുന്നത്.
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ
ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റസ്, സീമാന്‍, ബോട്ട്‌ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് പരീക്ഷകള്‍ നടക്കേണ്ടിയിരുന്നത് ഒക്ടോബര്‍ മുപ്പതിന് ആയിരുന്നു. ഈ തസ്തികകളിലേക്കുളള മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റി വെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.












Click it and Unblock the Notifications