യുകെയിൽ നഴ്സുമാർക്ക് അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ, അറിയേണ്ട കാര്യങ്ങൾ
മലയാളി നഴ്‌സുമാര്‍ക്ക് യുറോപ്പില്‍ കൂടുതല്‍ അവസരങ്ങള്‍ക്ക് വഴി തുറന്ന് ജര്‍മനിക്കു പിന്നാലെ യു.കെയിലേക്കും നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നു. നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡര്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി ഒപ്പുവച്ച ട്രിപ്പില്‍ വിന്‍ പദ്ധതി പ്രകാരം ജര്‍മനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.
യു.കെ റിക്രൂട്ട്‌മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നഴ്‌സുമാരുടെയും മിഡ് വൈഫുമാരുടെയും വന്‍തോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എന്‍.എം, മിഡ് വൈഫറി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒ.ഇ.ടി/ഐ.ഇ.എല്‍.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകള്‍ തിരികെ ലഭിക്കും. യു.കെയില്‍ എത്തിച്ചേര്‍ന്നാല്‍ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളില്‍ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവില്‍ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാല്‍ 25,665 മുതല്‍ 31,534 യൂറോ വരെ ശമ്പളം കിട്ടും.

ട്രിപ്പിള്‍ വിന്‍ പദ്ധതി വഴി ജര്‍മനിയിലേക്ക് നഴസിംഗ് റിക്രൂട്ട്‌മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് റിക്രൂട്ടുമെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോര്‍ക്ക റൂട്ട്‌സ് യു.കെയിലേക്ക് നഴ്‌സുമാരെ അയക്കുന്നത്. റിക്രൂട്ട്‌മെന്റ് പൂര്‍ണമായും സൗജന്യമാണ്.
വിശദാംശങ്ങള്‍ക്ക് www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 1800 425 3939 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സേവനവും ലഭ്യമാണ്. ഇ മെയിൽ [email protected]
ലീഗൽ കൗൺസലർ: അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10,000 രൂപയാണ് വേതനം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 23ന് വൈകുന്നേരം 5നകം അപേക്ഷ ലഭ്യമാക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഇ-മെയിൽ: [email protected]. വിശദ വിവരങ്ങൾക്ക്: 0471-2348666.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
ആലപ്പുഴ: വനിത ശിശു വികസന വകുപ്പിനു കീഴില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തില്‍ സെന്‍റര്‍ ഫോര്‍ വിമണിന്‍റെ ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.
ഹ്യുമാനിറ്റീസ് അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദം, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആറു മാസത്തെ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. 35നു താഴെ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ജില്ലയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന.
എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഏപ്രില്‍ 11ന് രാവിലെ 11 ന് ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ഗോവിന്ദ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സിന്‍റെ (കോട്ടക്കല്‍ ബില്‍ഡിംഗ്) ഒന്നാം നിലയിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസില്‍ എത്തി കംപ്യൂട്ടര്‍ പരിജ്ഞാന പരീക്ഷയില്‍ പങ്കെടുക്കണം.
പരീക്ഷയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഏപ്രില്‍ 12ന് രാവിലെ 10ന് കളക്ട്രേറ്റില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0477 2960147












Click it and Unblock the Notifications