സ്റ്റുഡന്‍സ് കൗണ്‍സിലര്‍ , കമ്പനി സെക്രട്ടറി , അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം: തൊഴിൽ അവസരം അറിയാം
അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 29 ന് രാവിലെ 10 ന് അഗളി മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നിലയിലുള്ള അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരാകണം. ഫോണ്‍: 04924 254382.
ഫെസിലിറ്റേറ്റര്‍ നിയമനം
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2021- 22 ലെ രക്ഷാ പദ്ധതിയുടെ ഭാഗമായി മുതലമട, പെരുമാട്ടി ഗ്രാമപഞ്ചായത്തുകളില്‍ താല്‍ക്കാലികമായി രണ്ടുവീതം ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ചിറ്റൂര്‍ താലൂക്കില്‍ സ്ഥിരതാമസമാക്കിയ 22- 40 വയസ്സിനുമിടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ബി.എസ്.ഡബ്ല്യു, ബി.എ സോഷ്യോളജി, ബി.എസ്.സി/ ബി.എ സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദമാണ് യോഗ്യത. മലയാളം, തമിഴ് ഭാഷകള്‍ അറിയണം. സാമൂഹ്യപ്രവര്‍ത്തനം, ശിശുസംരക്ഷണം, അധ്യാപന മേഖലയില്‍ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 12750 രൂപ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവയോടൊപ്പം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഡിസംബര്‍ 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ഒന്നാംനില, പാലക്കാട് വിലാസത്തില്‍ ലഭ്യമാക്കണം.
അട്ടിമറി വിജയവുമായി മണിയന്‍പിള്ള: ഞെട്ടിച്ച് ലാലും വിജയ് ബാബുവും, നിവിന്‍ പോളിക്ക് പരാജയം
കമ്പനി സെക്രട്ടറി നിയമനം
ആലപ്പുഴ: എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിലെ ഒരു സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിലവില്‍ കമ്പനി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസില്‍ അസോസിയേറ്റ് അംഗത്വവുമുള്ളവരെയാണ് പരിഗണിക്കുന്നത്. 16 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി- 52 വയസ്.
യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഡിസംബര്‍ 22നകം പ്രൊഫഷണല്‍ ആന്‍റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0484 2312944.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
തവന്നൂര്‍ കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 24ന് രാവിലെ 9.30ന് കോളേജില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് www.kau.in, kcaet.kau.in എന്നിവ സന്ദര്‍ശിക്കുക. ഫോണ്‍: 0494 2686214.
വിജ്ഞാപനം റദ്ദാക്കി
ജില്ലയില്‍ ഹോമിയോപതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റ നമ്പര്‍: 437/2021) തസ്തികയുടെ തിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 30 ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം അപേക്ഷകള്‍ ലഭ്യമല്ലാത്തതിനാല്‍ വിജ്ഞാപനം റദ്ദാക്കിയതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
വടക്കന്തറ തിരുവെങ്കിടപ്പന്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ ഡിസംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. അപേക്ഷാ ഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും malabardevaswom.kerala.gov.in ലും ലഭിക്കും.
സി-ഡിറ്റില്‍ സീറ്റൊഴിവ്
സി-ഡിറ്റിലെ തിരുവല്ലം പ്രധാന കേന്ദ്രത്തില്‍ ഓഫ്‌ലൈന്‍/ ഓണ്‍ലൈന്‍ റെഗുലര്‍/ വാരാന്ത്യ മാധ്യമ കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി, മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലീനിയര്‍ എഡിറ്റിംഗ് കോഴ്‌സുകളിലാണ് സീറ്റൊഴിവ്. പ്ലസ് ടുവാണ് വിദ്യാഭ്യാസ യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ http://mediastudies.cdit.org/ ല്‍ ലഭിക്കും. ഫോണ്‍: 8547720167, 6238941788.