സപ്പോർട്ട് എൻജിനിയർ, ആഡം ട്രെയിനർ: തൊഴിൽ അവസരങ്ങൾ അറിയാം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.
മികച്ച ആരോഗ്യത്തിന് ഒരു ദിവസം എത്ര ചുവടു നടക്കണം? അറിയണം ഇക്കാര്യങ്ങള്‍
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

ആഡം ട്രെയിനർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിലെ ADAM (Advanced Diploma in Automotive Mechatronics) സെന്ററിൽ സീനിയർ ആഡം ട്രെയിനറുടേയും ആഡം ട്രെയിനറുടേയും ഓരോ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തെക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. ബി.ടെക് (Mechanical/ Automobile/ Electronics/ Electrical/ Production) ബിരുദവും മെഴ്സിഡസ് ബെൻസ് ഇന്ത്യയുടെ ആഡം കോഴ്സും പാസായിരിക്കണം. സീനിയർ ആഡം ട്രെയിനർക്ക് മൂന്ന് വർഷത്തെ ആഡം പരിശീലനത്തിലുള്ള പ്രവൃത്തിപരിചയം വേണം. ആഡം ട്രെയിനർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. സെപ്റ്റംബർ 14ന് മുൻപ് http://www.gecbh.ac.in എന്ന വെബ്സൈറ്റിലെ ADAM പേജിലുള്ള ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. ഫോൺ: 9496064680, 9446100541.
അജിത്തിനൊപ്പം ലഡാക്കിലേക്ക്, മഞ്ജു..ചേച്ചി..അടിച്ചു പൊളിക്കുകയാണല്ലോ എന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 11ന് മുമ്പായി www.gecbh.ac.in വഴി അപേക്ഷിക്കണം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലെക്ട്രോനിക്സ് എൻജിനിയറിങ്ങിൽ ബാച്‌ലർ ബിരുദം. ഫോൺ: 0471-2300484.
സിമെറ്റ് നഴ്‌സിങ് കോളജ് / വനിത ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം, ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം, എൽ. ഡി ക്ലാർക്ക്, ഡ്രൈവർ, ഹൗസ് കീപ്പർ, കുക്ക്, ഹെൽപ്പർ എന്നീ തസ്തികകളിലാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. അപേക്ഷ, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്, മുതലായ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് നഴ്‌സിങ് കോളജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം - 695 035 എന്ന മേൽവിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.simet.in. ഫോൺ: 0471-2300660.












Click it and Unblock the Notifications