Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍; നേരിട്ടത് വലിയ പ്രതിസന്ധികള്‍; 21ാം വയസില്‍ അന്‍സാറിന് ഐഎഎസ്

ഇന്ത്യയിലെ ഏറ്റവും വിഷമകരമായ പരീക്ഷ എതാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ കാണുള്ളു, യു പി എസ് സി നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ. ആയിരക്കണക്കന് പേര്‍ പരീക്ഷ എഴുമെങ്കിലും കുറച്ച് പേര്‍ മാത്രമാണ് ഈ പരീക്ഷ കടമ്പ കടക്കുകയുള്ളൂ. സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കണമെങ്കില്‍ മികച്ച അര്‍പ്പണ ബോധവും ദൃഢനിശ്ചയവും അത്യാവശ്യമാണ്. ഇപ്പോഴിതാ 21 വയസില്‍ സിവില്‍ സര്‍വീസ് നേടിയെടുത്ത ഒരു യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അന്‍സാര്‍ ഷെയ്ഖ് എന്ന യുവാവിന് സിവില്‍ സര്‍വീസ് പരീക്ഷ കടമ്പ കടക്കാന്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. കടുത്ത മദ്യപാനം പോലുള്ള വെല്ലുവിളികള്‍ നേരിട്ടപ്പോഴും അദ്ദേഹം അതിജീവിച്ച് പഠനത്തില്‍ സമര്‍പ്പണം പുലര്‍ത്തുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയായിരുന്നു. തന്റെ അസാധാരണമായ വിജയം ഇപ്പോള്‍ മറ്റുള്ളവര്‍ക്കും ഒരു മാതൃക തീര്‍ക്കുകയാണ്. ഇന്ന് അന്‍സാര്‍ ഷെയ്ക് പശ്ചിമ ബംഗാള്‍ കേഡറിലെ ഉദ്യോഗസ്ഥനാണ്.

ansar

മഹാരാഷ്ട്രയിലെ ജല്‍ന ഗ്രാമത്തില്‍ ഒരു സാധാരണ കുടുംബത്തിലാണ് അന്‍സാര്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഓട്ടോറിക്ഷ ഡ്രൈവറാണ്. അമ്മ കൃഷിപ്പണിക്കാരിയായിരുന്നു. അന്‍സാറിന്റെ അനുജന്‍ ഏഴാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിച്ചിരുന്നു. അന്‍സാര്‍ പഠന സമയത്ത് ഒരു ഗാരേജില്‍ ജോലിക്ക് പോയിരുന്നു. ഇവിടെ നിന്നും ലഭിക്കുന്ന തുക കൊണ്ടായിരുന്നു അന്‍സാറിന്റെ കുടുംബം മുന്നോട്ടുപോയത്.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ അന്‍സാറിന്റെ മനസില്‍ പോലും സിവല്‍ സര്‍വീസ് എന്ന സ്വപ്‌നം ഉണ്ടായിരുന്നില്ല. മൂന്ന് വര്‍ഷത്തോളം ദിവസും 12 മണിക്കൂര്‍ ചെലവിട്ടാണ് അന്‍സാര്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടി പഠിച്ചത്. കുടുംബത്തന്റെ വരുമാനം കൊണ്ട് അന്‍സാറിന്റെ പഠനം മുന്നോട്ടുകൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്‍സാറിന് ഗാരേജില്‍ ജോലിക്ക് പോകേണ്ടി വന്നത്.

വലിയ സാമ്പത്തിക പരാധീനതകളുള്ള കുടുംബമായിരുന്നു അന്‍സാറിന്റേത്. എന്നാല്‍ പഠനത്തില്‍ മിടുക്കനായ അന്‍സാറിന്റെ സ്വപ്‌നത്തില്‍ സിവില്‍ സര്‍വീസ് എത്തിയതോടെ എങ്ങനയെങ്കിലും ആ ലക്ഷ്യം നേടിയെടുക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പ്ലസ് ടുവില്‍ 91 ശതമാനം നേടിയ അന്‍സാര്‍ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദം സ്വന്തമാക്കി. തന്റെ കഠിനാധ്വാനത്തിന്റെ ഫലമായി 2016ല്‍ ഏറ്റവും പ്രായം കുറഞ്ഞ ഐ എ എസ് ഉദ്യോഗസ്ഥനായി മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

അന്‍സാറിന്റെ ഇളയ സഹോദരന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി അമ്മാവന്റെ ഗാരേജില്‍ ജോലി ചെയ്യാന്‍ തുടങ്ങി, പതിനഞ്ചാമത്തെ വയസ്സില്‍ സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. അന്ന് സഹോദരന്‍ കുടുംബത്തിലേക്ക് ഓരോ മാസവും 6000 രൂപ വീസം സമ്പാദിച്ചു നല്‍കുമായിരുന്നു. എന്നാല്‍ അന്‍സാര്‍ ഒരിക്കലും തന്റെ സഹോദരന്റെ വഴിയെ പോകാന്‍ തീരുമാനിച്ചില്ല. ഇത്രയും വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് അന്‍സാര്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+