Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയിലെ വിനോദം

Church
ഇത്തോപ്പിരി കുടിച്ചു ലക്കുകെട്ട് പള്ളിമുറ്റത്ത് വലിയ ബഹളം ഉണ്ടാക്കുകയായിരുന്നു.

“ശ്യോ, ഇയാളെങ്ങാനും പള്ളിയില്‍ ബഹളം വച്ചാലോ" ഒരമ്മൂമ്മ വിളിച്ചു പറഞ്ഞു;

ഇത്തോപ്പിരി പള്ളിക്കകത്ത് ബഹളം തുടങ്ങി.
“ദൈവമേ, ആള്‍ത്താരയില്‍ കയറി അച്ഛനെ ഉപദ്രവിക്കുമോ?"
ഒരു വല്യപ്പന്‍ ഇതു പറഞ്ഞതും ഇത്തോപ്പിരി ആള്‍ത്താരയില്‍ കേറി.
“ഇയാളെന്നെ മെക്കട്ടു കേറ്വോ" എന്ന് കപ്യാര്‍ പറഞ്ഞതും ഇത്താപ്പിരി കപ്യാരുടെ

ചെകിട്ടത്തൊരടി.
“ഇയാള്‍ പോയാലാരാ പിടിച്ചു കെട്ടാന്‍!" എന്നാരോ പറഞ്ഞതും ഇത്താപ്പിരി സ്ഥലം വിട്ടു.

***

മൊല്ലലാക്ക മരിച്ച് പോയോ?

“കൈകാലുകള്‍ മരവിക്കും; കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല; സംസാരിക്കില്ല ;

നടക്കാനാവില്ല - ഇതൊക്കെയാണ് ചത്തെന്ന് അറിയാനുള്ള വഴി" - മൊല്ലാക്കയുടെ ഭാര്യ

തീര്‍ത്തു പറഞ്ഞു.

വല്ലാത്ത തണുപ്പുള്ള ഒരു മഞ്ഞുകാലം. രാവിലെ ബാങ്കുവിളിക്കാനിറങ്ങിയ മൊല്ലാക്കയുടെ

കൈകാലുകള്‍ മരവിച്ചു. കണ്ണ് തുറക്കാനാവുന്നില്ല, ശബ്ദമൊന്നും കേള്‍ക്കാനുമില്ല;

നടക്കാനുമാവാതെ മൊല്ലാക്കയവിടെ കിടന്നു.

അതുവഴി നാല് മുസ്ലീമുകള്‍ വന്നു. മയ്യത്തു കണ്ടാല്‍ സൂര്യാസ്തമയത്തിന് മുമ്പ്

മറവുചെയ്യണമെന്നാണ് ഇസ്ലാം നിയമം. അവര്‍ മൊല്ലാക്കയെ താങ്ങിയെടുത്തു നടന്നു. അവര്‍

ഒരു നാല്‍ക്കവലയിലെത്തി. സെമിത്തേരിയറിയാതെ അവര്‍ വിഷമിച്ചു.

“സെമിത്തേരി തെക്കാ... അവിടെ കബറടക്കിക്കൊളിന്‍..... ഞാന്‍ ചത്തതു തന്ന്യാ" ഇത്രയും

പറഞ്ഞ് മൊല്ലാക്ക ചത്തപോലെ കിടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+