Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാര്‍ട്ടപ്പിന് സര്‍ക്കാര്‍ നല്‍കും 20 ലക്ഷം രൂപ വായ്പ, അതും തുച്ഛമായ പലിശയില്‍; ചെയ്യേണ്ടത് ഇത്രമാത്രം

സംസ്ഥാനത്തെ മറ്റ് പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കിയാണ് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ 1995-ല്‍ സ്ഥാപിച്ചത്. കോര്‍പ്പറേഷന്‍ വഴി ഇതിനോടകം നിരവധി സഹായങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിതമായ വ്യവസ്ഥയിലുമാണ് വിവിധ വായ്പാ പദ്ധതികള്‍ നടപ്പാക്കി വരുന്നു.

ഒബിസി വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വായ്പാ പദ്ധതികള്‍ ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റേയും മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റേയും ധനസഹായം ഉപയോഗിച്ചാണ് നടപ്പിലാക്കി വരുന്നത്. ഇതില്‍ പ്രധാനപ്പെട്ട വായ്പ പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി. ആര്‍ക്കൊക്കെ പദ്ധതി മുഖാന്തിരം വായ്പാ സഹായം ലഭിക്കും എന്ന് നമുക്ക് നോക്കാം.

STARTUP

സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി

ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിന് വേണ്ടി നടപ്പിലാക്കുന്ന വായ്പാ പദ്ധതിയാണ് സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. 300000 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് 5 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.

അതിന് മുകളില്‍ 10 ലക്ഷം രൂപ വരെ 7 ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. 10 ലക്ഷത്തിന് മുകളില്‍ 8 ശതമാനം പലിശ നിരക്കിലും ആണ് വായ്പ അനുവദിക്കുന്നത്. 84 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ ലഭിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

അപേക്ഷകന്‍ സംസ്ഥാനത്തെ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഡിഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബിഎസ് സി, അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്‌നോളജി ആന്റ് ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്) വിജയിച്ചിവരുമായിരിക്കണം.

വായ്പയ്ക്കായി അപേക്ഷിക്കുന്നയാളുടെ പ്രായപരിധി 40 വയസില്‍ കവിയാന്‍ പാടില്ല എന്നത് ശ്രദ്ധിക്കണം. വായ്പ അനുവദിക്കുന്നതിന് ഉദ്യോഗസ്ഥ ജാമ്യം, സ്ഥിര നിക്ഷേപം, വസ്തു ജാമ്യം, എല്‍ഐസി പോളിസി എന്നിവ സ്വീകരിക്കും. നിബന്ധനകള്‍ക്ക് വിധേയമായി ഇതില്‍ ഒന്നോ അതിലധികമോ രേഖകള്‍ കൂട്ടിച്ചേര്‍ത്തോ ജാമ്യമായി സമര്‍പ്പിക്കാവുന്നതാണ്.

ഈ പദ്ധതി പ്രകാരം മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ, ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്വറല്‍ കള്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ്, ഡയറി ഫാം, അക്വാ കള്‍ച്ചര്‍, ഫിറ്റ്‌നസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂ കള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ് തുടങ്ങി ഏതൊരു നിയമാനുസൃത സംരംഭത്തിനും വായ്പ ലഭിക്കും.

മിശ്രവിവാഹിതരാണോ..? സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കിട്ടിയോ? ചെയ്യേണ്ടത് ഇത്രമാത്രം
പദ്ധതി പ്രകാരമുള്ള പ്രത്യേക ആനുകൂല്യം

വായ്പാ തുകയുടെ 20 ശതമാനം അതായത് പരാമവധി 2 ലക്ഷം വരെ പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വെക്കും. സംരംഭകന്‍ സബ്‌സിഡി കിഴിച്ചുള്ള തുകയും അതിന്റെ പലിശയും തിരിച്ചടച്ചാല്‍ മതിയാകും. മുടക്കമില്ലാതെ എല്ലാ ഗഡുക്കളും നിശ്ചിത തിയതിക്ക് മുന്‍പ് അടക്കുന്നവര്‍ക്ക് പലിശയിനത്തില്‍ മൊത്തം തിരിച്ചടച്ച തുകയും 5 ശതമാനം ഇളവ് ലഭിക്കും.

എങ്ങനെ അപേക്ഷിക്കാം

പിന്നോക്ക വികസന കോര്‍പ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളില്‍ നിന്ന് അപേക്ഷഫോറം ലഭിക്കും. അത് പൂരിപ്പിച്ച ശേഷം റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, അപേക്ഷകന്റെ പേരിലുള്ള വീടിന്റേയും വസ്തുവിന്റേയും നികുതി അടച്ച രസീത്, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖ, വരുമാന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ അക്കൗണ്ട് നമ്പര്‍ ഐഎഫ്എസ് കോഡ് എന്നിവയുള്ള പേജ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുമായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

Astro Tips: ഇതാണോ നിങ്ങളുടെ രാശി... എങ്കില്‍ നിങ്ങളുടെ ഓര്‍മ്മശക്തി റോക്കറ്റായിരിക്കും

മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോര്‍ട്ട് ഹാജരാക്കണം. ഇതിനോടൊപ്പം സംരംഭകനെ കുറിച്ചുള്ള വിവരങ്ങള്‍, പദ്ധതിയുടെ വിശദാംശം, പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിശദാംശം, പദ്ധതി ചെലവും ധനാഗമന മാര്‍ഗങ്ങളും, ആവശ്യമായ യന്ത്രസാമഗ്രികള്‍, പ്രവര്‍ത്തനമൂലധനം കണ്ടെത്താനുള്ള മാര്‍ഗം, വിപണി സാധ്യത, വിപണനം ചെയ്യാനുള്ള മാര്‍ഗം 8 വര്‍ഷത്തെ ലാഭ നഷ്ടക്കണക്കും ബാലന്‍സ് ഷീറ്റും, 8 വര്‍ഷത്തെ ക്യാഷ് ഫോളോ സ്‌റ്റേറ്റ്‌മെന്റ് എന്നിവയും വേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+