രണ്ട് കഷ്ണം ക്യാരറ്റുണ്ടോ? മുടിക്കൊഴിച്ചിലിനെ ഇനി ഭയക്കേണ്ട, വേഗത്തില്‍ മുടി വളരുന്നത് കാണാം
മുടിക്കൊഴിച്ചില്‍ ആളൊരു ശല്യക്കാരന്‍ തന്നെയാണ്. ഇവയെ മാറ്റിയെടുക്കാന്‍ ഏറ്റവും നല്ലത് പ്രകൃതിദത്തമായ കാര്യമാണ്. തീര്‍ച്ചയായും ബ്യൂട്ടിപാര്‍ലറുകളില്‍ അടക്കം നമ്മള്‍ കുറേ സമയം മുടിക്കൊഴിച്ചില്‍ മാറ്റാനായി ചെലവിടുന്നുണ്ടാവും. അതിന് പച്ചക്കറികള്‍ കൊണ്ട് തന്നെ പരിഹാരം കാണാനാവും. ഏറ്റവും നല്ല ക്യാരറ്റുകളാണ്.
അവയില്‍ ധാരാളം ഗുണകരമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളായ എ, ബി6, ബി1, ബി3, ബി2, കെ, സി എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതുപോലെ പൊട്ടാസ്യം, ഫൈബര്‍, ഇരുമ്പ്, സിങ്ക്, ഫോസ്ഫറസ്, ബേറ്റ-കരോട്ടീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ കാര്യമാണ്.

ക്യാരറ്റുകള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അടക്കം ഒരുപാട് ഗുണം ചെയ്യും. കാരണം ക്യാരറ്റുകളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ആവശ്യമാണ്. ക്യാരറ്റുകള്‍ കഴിക്കുന്നതിലൂടെ അത് നമ്മുടെ ശരീരത്തിലെത്തും. അതുപോലെ ക്യാരറ്റുകളില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്.
ഒരൊറ്റ ചിത്രത്തിന് 280 കോടി പ്രതിഫലം, ഷാരൂഖും പ്രഭാസുമല്ല; ഈ സൂപ്പര്‍ താരം ആരെന്നറിയുമോ??
ഇവ നമ്മുടെ ശിരോചര്‍മത്തെ നല്ല രീതിയില്‍ സംരക്ഷിക്കും. അവയെ ഏറ്റവും നല്ല രീതിയില്‍ നിലനിര്‍ത്തുകയും, മുടിയെ കരുത്തുറ്റതാക്കുകയും ചെയ്യും. വിറ്റാമിന്‍ എ നമ്മുടെ മുടിക്കൊഴിച്ചിലിനെ പ്രതിരോധിക്കുകയും ചെയ്യും. വിറ്റാമിന്‍ എയുടെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ അത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.
നമ്മുടെ മുടി വരണ്ടതും വളരെ ദുര്‍ബലവുമായി മാറ്റുന്നതാണ് വിറ്റാമിന്‍ എയുടെ അഭാവം. അതുകൊണ്ട് ഹെയര്‍ കെയറില്‍ നിര്‍ബന്ധമായും ക്യാരറ്റുകള്‍ ഉള്‍പ്പെടുത്തണം. ഇവ കഷ്ണങ്ങളായി മുറിച്ച് മുടിയില്‍ പുരട്ടാവുന്നതാണ്. ക്യാരറ്റിന് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സാധിക്കും. കാരണം അതിന് ആവശ്യമായ പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്.
ബയോട്ടിന്‍, വിറ്റാമിന്‍ എ, എന്നിവ കെരാറ്റിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കും. വിറ്റാമിന്‍ സി, ഇ എന്നിവയും ക്യാരറ്റുകളിലുണ്ട്. ഇവ ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കും. ഇവ നമ്മുടെ മുടിയുടെ കോശങ്ങള്‍ ബലമേറിയതാക്കും. നിത്യേന ഇവ നമ്മുടെ ഹെയര്‍ കെയറിന്റെ ഭാഗമാക്കണം. ഇതിലൂടെ നീളമേറിയ മുടി മാസങ്ങള്‍ക്കുള്ളില്‍ ലഭിക്കും.
നമ്മുടെ ചര്‍മകോശങ്ങള്‍ക്ക് പലപ്പോഴും ബാക്ടീരിയ അടക്കമുള്ള കാര്യങ്ങള്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. ക്യാരറ്റ് കൊണ്ടുള്ള എണ്ണ അതിനെ പ്രതിരോധിക്കാന്‍ ഉപയോഗിക്കാം. കരോട്ടോള്‍, ലൈക്കോപീന്‍, കഫീക് ആസിഡ്, പോളിയാകെറ്റലിന്‍സ്, ആന്റോസയാനിന്‍സ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
താരനെ അകറ്റി നിര്‍ത്താനും അകാല നരയെ പ്രതിരോധിക്കാനുമെല്ലാം ക്യാരറ്റ് ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും. ക്യാരറ്റില്‍ ഒലീവ് ഓയിലും, ചെറുനാരങ്ങ നീരും സവാളയും ചേര്‍ത്ത് ഹെയര്‍ മാസ്‌കുണ്ടാക്കി ഉപയോഗിക്കുകയും ചെയ്യാം.












Click it and Unblock the Notifications