ഏലയ്ക്ക ദിവസവും കഴിക്കണം, ഭാരമൊക്കെ തനിയെ കുറയും, കുടവയറും പേടിക്കേണ്ട, ഗുണങ്ങള്‍ ഇങ്ങനെ
നമ്മുടെ ശരീരവണ്ണം അമിതമായി വര്‍ധിക്കുന്നത് കണ്ട് ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് മനസ്സുണ്ടോ? എങ്കില്‍ അതിനെ മറികടക്കാന്‍ സാധിക്കും. അത് എങ്ങനെയന്നല്ലേ. നമ്മുടെ ജീവിതത്തില്‍ ചിട്ടയായ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഇതിന് മടിയുള്ളവരും നമുക്കിടയിലുണ്ട്. പ്രത്യേകിച്ച് വര്‍ക്കൗട്ടിലൊന്നും താല്‍പര്യമില്ലാത്തവരായിരിക്കും ഇവര്‍.
തീര്‍ച്ചയായും ഇവരുടെ ജീവിതശൈലി അനാരോഗ്യകരമായിരിക്കും. ജങ്ങ് ഫുഡുകള്‍ ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. കാരണം നമ്മുടെ ശരീരത്തില്‍ ചീത്ത കൊഴുപ്പിനെ നിറയ്ക്കുന്നത് ജംഗ് ഫുഡുകളാണ്. ഇവയ്ക്ക് പകരം ആരോഗ്യകരമായ കാര്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. അത് എന്തൊക്കെയാണെന്ന് നോക്കാം.

കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിന്റെ പ്രതിഫലം എത്ര? ഐശ്വര്യ ലക്ഷ്മിക്ക് ലഭിച്ച പ്രതിഫലം ഇങ്ങനെ
ഏലയ്ക്ക ഗുണം ചെയ്യുമോ?
ഏലയ്ക്കയില്‍ ഒരുപാട് പോഷകങ്ങളുണ്ട്. കലോറികള്‍ കുറവുമാണ്. അത് നമ്മുടെ ഊര്‍ജത്തെ വര്‍ധിപ്പിക്കും. കൊളസ്‌ട്രോള്‍ വര്‍ധിക്കുകയുമില്ല. വിറ്റാമിനുകലും ധാരാളം ഏലയ്ക്കയിലുണ്ട്. പോളിഫിനല്‍സ്, ഫ്‌ളാവനോയിഡ്‌സ് എന്നിവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
അവയില്‍ ആന്റിഓക്‌സിഡന്റും ഉണ്ട്. ഇതെല്ലാം ഒരു ശരീരത്തെ പരിപോഷിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
ശരീരപോഷണത്തെ സഹായിക്കും
ശരീരപോഷണ പ്രക്രിയയെ ഏലയ്ക്ക സഹായിക്കും. ഈ പ്രക്രിയ വേഗത്തിലാക്കും. അതിലൂടെ ശരീരത്തിലെ കൊഴുപ്പും, കലോറികളും വേഗത്തില്‍ ഇല്ലാതാക്കാവും. അതിലൂടെ ഭാരം വേഗത്തില്‍ കുറയും. ഏലയ്ക്കയില്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകങ്ങളുണ്ട്.
അത് അമിതമായി ഭക്ഷണം കഴിക്കുന്ന നമ്മുടെ രീതിയെ തന്നെ നിയന്ത്രിച്ച് നിര്‍ത്തും. വയര്‍ നിറഞ്ഞിരിക്കുന്നതായി നമുക്ക് അനുഭവപ്പെടും. അതിലൂടെ അണ്‍ഹെല്‍ത്തിയായായിട്ടുള്ള ലഘുഭക്ഷണങ്ങള്‍ വേണ്ടെന്ന് തോന്നാം.
ദഹനത്തെ വേഗത്തിലാക്കും
ശരീരത്തില്‍ അധികമായി വരുന്ന ജലത്തെ ഇവ പുറത്തേക്ക് എത്തിക്കാന്‍ സഹായിക്കും. അതിലൂടെ വയര്‍ വീര്‍ത്ത് വരുന്നത് ഒഴിവാക്കും. നമ്മുടെ ശരീര ഭാരത്തെയും അത് കുറയും. ആവശ്യമായ ജലത്തെ മാത്രം ഇത് ശരീരത്തില്‍ നിര്‍ത്താന്‍ സഹായിക്കും. അതുപോലെ നമ്മുടെ ദഹനത്തെയും ഇത് വേഗത്തിലാക്കും.
പോഷകങ്ങളെ ശരീരത്തിലേക്ക് കൊണ്ടുവന്ന്, ദഹനത്തെ വേഗത്തിലാക്കാനാണ് ഏലയ്ക്ക സഹായിക്കുക. ശരീരത്തില്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളെ എല്ലാം ഇത് നീക്കം ചെയ്യും. ദഹനവ്യവസ്ഥയെ കൃത്യമായി കൊണ്ടുവന്ന് അത് ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കും.
ശീലമാക്കേണ്ടവയില്‍ ഇക്കാര്യങ്ങളും
നിങ്ങളുടെ ഭക്ഷണത്തില്‍ നിത്യേന ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അതിലൊന്നാണ് ഗ്രീന്‍ ടീ. നിങ്ങളുടെ ഒരു ദിനം ഗ്രീന്‍ ടീയില്‍ ആരംഭിക്കുന്നത് നല്ലതാണ്. അത് ഭാരം കുറയ്ക്കാനും, അതുപോലെ മനസ്സ് റിഫ്രഷായിരിക്കാനും സഹായിക്കും.
ഗ്രീന്‍ ടീയില്‍ നാല് തുള്ളി നാരങ്ങ നീരോ തേനോ ചേര്‍ക്കാം. ഒരു ദിവസം രണ്ട് തവണ ഇത് കഴിക്കാം. ആദ്യത്തേത് രാവിലെയും, രണ്ടാമത്തേത് അത്താഴത്തിന് ശേഷവുമാവാം.
ഓട്‌സും നട്‌സും
നട്‌സും ഓട്‌സുമെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. നട്‌സും, ഡ്രൈ ഫ്രൂട്‌സും രാവിലെ തന്നെ കഴിക്കാന്‍ ശ്രമിക്കുക. ഇത് വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. ഡ്രൈഫ്രൂട്‌സും, നട്‌സുമെല്ലാം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് രാവിലെ കഴിക്കാന്‍ ശ്രമിക്കുക.
ചര്‍മത്തെ ഇത് തിളക്കമുള്ളതാക്കി മാറ്റും. അതുപോലെ രാവിലെ ഒരു പാത്രി നിറയെ ഓട്‌സ് കഴിക്കുക. അതിനൊപ്പം പച്ചക്കറികളും ചേര്‍ക്കാം. ഇതും ഭാരം കുറയാന്‍ സഹായിക്കും.












Click it and Unblock the Notifications