'ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെ'; വിമർശകർക്ക് അനുമോളുടെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരവും ബിഗ് ബോസ് ഏഴാം സീസൺ വിജയിയുമായ അനുമോളുടെ വിവാഹം അടുത്തിടെയാണ് നടന്നത്. സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്ത വിവാഹമായിരുന്നു അനുമോളുടേത്. എന്നാൽ വളരെ രഹസ്യമായി ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം അടങ്ങുന്ന ചടങ്ങിലായിരുന്നു ഗുരുവായൂരിൽ വച്ച് അനുമോളുടെ വിവാഹം നടന്നത്.

'ശ്രീനിയേട്ടനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, പണം മടക്കി കൊടുത്തിട്ടും വാങ്ങിയില്ല'; ധ്യാനിനോട് ദിലീപ്
'ശ്രീനിയേട്ടനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്, പണം മടക്കി കൊടുത്തിട്ടും വാങ്ങിയില്ല'; ധ്യാനിനോട് ദിലീപ്

എന്നാൽ വിവാഹത്തിന് പിന്നാലെ അനുമോൾക്ക് ഒട്ടേറെ ആശംസകളും അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. അതുപോലെ തന്നെ ചിലർ മോശം കമന്റുകളും രേഖപ്പെടുത്തിയിരുന്നു. ബിഗ് ബോസ് വിജയി ആയി അനുമോൾ എത്തിയപ്പോൾ മുതൽ ഒരു വിഭാഗം അനുമോളുടെ സ്വകാര്യ ജീവിതം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കടുത്ത വിമർശനം ഉന്നയിക്കുക പതിവാക്കിയിരുന്നു.

anumol

ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെ ഇക്കാര്യത്തിൽ അനുമോളെ വിമർശിക്കുന്നവർക്ക് മറുപടി നൽകുകയാണ് താരം. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അനുമോൾ തന്റെ വിമർശകർക്ക് തക്കതായ മറുപടി നൽകി രംഗത്ത് വന്നത്. തന്റെ വിവാഹ ജീവിതത്തെ കുറിച്ച് ഒന്നും അറിയാതെ പലരും ഭാവി പ്രവചിക്കുകയാണ് എന്നാണ് അനുമോൾ പറയുന്നത്.

അനുമോളുടെ വാക്കുകൾ: ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ അതിനെ ആഘോഷിക്കുന്നതിനേക്കാൾ, അതിൽ കുറവ് കണ്ടെത്താൻ ശ്രമിക്കുന്നവരും ഉണ്ടാകും. ഞാൻ വിവാഹം കഴിച്ചത് എന്റെ ജീവിതത്തിലേക്ക് ദൈവം തന്ന ഒരു നല്ല മനുഷ്യനെയാണ്. ഭാഷയും നാടും വ്യത്യസ്‌തമായിരിക്കാം, പക്ഷേ സ്നേഹത്തിനും ബഹുമാനത്തിനും കരുതലിനും അതിരുകളില്ല.

ഞങ്ങളുടെ ജീവിതത്തെക്കുറിച്ച് അറിയാതെ, ഒരു ഫോട്ടോ കണ്ടോ ഒരു വീഡിയോ കണ്ടോ ഭാവി പ്രവചിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ -ഒരു ബന്ധത്തിന്റെ ശക്തി പുറത്തുനിന്ന് നോക്കി അളക്കാൻ കഴിയില്ല. നല്ല വാക്കുകൾ പറയാൻ കഴിയുന്നില്ലെങ്കിൽ മൗനം പാലിക്കാം.

കാരണം ഓരോ കമന്റിനും പിന്നിൽ ഒരു മനുഷ്യന്റെ മനസ്സുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ജീവിക്കും. നിങ്ങളുടെ അനുഗ്രഹങ്ങളും സ്നേഹവും കൂടെയുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിലും ഞങ്ങളുടെ യാത്ര മുന്നോട്ട് പോകും. എല്ലാവർക്കും സ്നേഹവും സമാധാനവും മാത്രം നേരുന്നു.

അതേസമയം, വിവാഹക്കാര്യം വളരെ രഹസ്യമായി സൂക്ഷിച്ചിരുന്ന അനുമോൾ ഇപ്പോഴാണ് പെണ്ണുകാണൽ മുതലുള്ള ചടങ്ങുകളുടെ വിഡിയോകൾ പങ്കുവയ്ക്കുന്നത്. ബ്രൈഡ് ടു ബി, മെഹന്ദി, ഹല്‍ദി, ടെംപിള്‍ വെഡ്ഡിങ്, ഡസ്‌റ്റിനേഷന്‍ വെഡ്ഡിങ്, തമിഴ് വെഡ്ഡിങ് എന്നിങ്ങനെ ഓരോ ഘട്ടത്തിലെയും ചിത്രങ്ങൾ അടക്കം അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്.

'ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു', എഎംഎംഎയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്
'ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു', എഎംഎംഎയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

എന്നാൽ ഇതിന് താഴെയാണ് ചിലർ മോശം കമന്റുമായി രംഗത്ത് വന്നിരിക്കുന്നത്. ഇതൊക്കെ അധിക കാലം പോകില്ല, കൂടിപ്പോയാല്‍ രണ്ട് വര്‍ഷം കൊണ്ട് ഈ ദാമ്പത്യവും വിവാഹ മോചനത്തില്‍ അവസാനിക്കും എന്നാണ് ചിലർ പറയുന്നത്. പല കമന്റുകൾക്കും അവിടെ തന്നെ മറുപടി പലരും നൽകിയതിന് പിന്നാലെയാണ് ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് അനുമോൾ തന്നെ രംഗത്ത് വന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+