Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുരേഷ് ഗോപി, ഗണേഷ് കുമാർ, മുകേഷ് എന്നിവരിൽ രണ്ട് പേരെ ഞാൻ അംഗീകരിക്കും'; വിവേക് ഗോപൻ

മലയാള സിനിമയിലും മിനിസ്ക്രീനിലും തിളങ്ങിയിട്ടുള്ള താരമാണ് വിവേക് ഗോപൻ. പരസ്‌പരം എന്ന ഒരൊറ്റ സീരിയൽ മാത്രം മതി അദ്ദേഹത്തിന്റെ ജനപ്രീതി അളക്കാൻ. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ അദ്ദേഹം ഇപ്പോഴിതാ രാഷ്ട്രീയത്തിലെ സിനിമാക്കാരെ കുറിച്ച് മനസ് തുറക്കുകയാണ്. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'അതിനും മാത്രം പാർവതി എന്ത് തെറ്റാണ് ചെയ്തത്?പവർ ഗ്രൂപ്പിന്റെ ആ ക്രൂരതാണ്ഡവം പുറത്തുവരണം';വിനയൻ
'അതിനും മാത്രം പാർവതി എന്ത് തെറ്റാണ് ചെയ്തത്?പവർ ഗ്രൂപ്പിന്റെ ആ ക്രൂരതാണ്ഡവം പുറത്തുവരണം';വിനയൻ

വിവേക് ഗോപന്റെ വാക്കുകൾ

എനിക്ക് കഴിഞ്ഞ പ്രാവശ്യം ചവറയിൽ മത്സരിച്ച സമയത്ത് ഒരു ട്രോൾ വന്നിട്ടുണ്ടായിരുന്നു. ഈ പെട്രോളിന്റെ വില മോദി അപ്പൂപ്പനോട് പറയണം, പെട്രോളിന്റെ വില കുറയ്ക്കാൻ എന്നുള്ളത്. അപ്പൊ ഞാൻ ഉത്തരം കൊടുക്കുന്നുണ്ട്. പക്ഷേ ഇത് ഈ ട്രോളുകാർ എന്ത് ചെയ്യും എന്ന് അറിയാമോ? ഈ ഉത്തരം കൊടുക്കുന്നത് കാണിക്കില്ല. കട്ട് ചെയ്യും. അവിടെ വച്ച് കട്ട് ചെയ്‌തിട്ട്, ഈ മോദി അപ്പൂപ്പനോട് പറയണേ, പെട്രോളിന്റെ വിലയും കൂടെ കുറയ്ക്കാൻ പറയണം. നമ്മളെ പോലുള്ള പാവപ്പെട്ടവർ എന്ന് പറയുന്നത് അവിടെ വച്ച് അവർ കട്ട് ചെയ്യും.

suresh gopi

അപ്പൊ ഇത് ട്രോൾ ആയിട്ട് ഞാൻ ഒന്നും മിണ്ടാതെ കേട്ടുകൊണ്ട് നിൽക്കുന്ന പോലുള്ള ഒരു ഫീൽ ആയിരിക്കും. ഇത് ജിഎസ്‌ടിക്കടിയിൽ കൊണ്ടുവന്നു കഴിഞ്ഞാൽ, ഒരു പരിധിവരെ ഇവിടെ വില കുറഞ്ഞിരിക്കും. ബാക്കിയുള്ള സംസ്ഥാനങ്ങളിലൊക്കെ എത്രയാണ് വില എന്നുള്ളത് അന്വേഷിച്ചു നോക്കുക എന്നുള്ള രീതിയിൽ ഞാൻ തിരിച്ച് അവർക്ക് ഉത്തരം കൊടുക്കുന്നുണ്ട്. അവർ പറയുന്ന തമാശയുടെ രീതിയിൽ തന്നെ ഞാൻ അവർക്ക് തിരിച്ച്, പക്ഷേ ഇത് അവർ കട്ട് ചെയ്യും.

ഇത് കട്ട് ചെയ്യുമ്പോഴത്തേക്കും ആ പെട്രോളിന്റെ കാര്യം പറഞ്ഞപ്പോൾ, ഉത്തരം മുട്ടി നിൽക്കുന്ന സ്ഥാനാർത്ഥിയെ കണ്ടോ എന്നുള്ള രീതിയിലേക്കാണ്. ഇതുപോലെയാണ് പല സ്ഥലങ്ങളിലും സംഭവിച്ചിട്ടുള്ളത്. സുരേഷേട്ടൻ കൈ തുടയ്ക്കുന്നത് അതുപോലെയാണ്, ചിലപ്പോൾ വേറെ ഏതോ സദ്യയിൽ പോയി ഇരുന്നിട്ട്, കൈ കഴുകിയിട്ട് കൈ തുടയ്ക്കുന്നതായിരിക്കും. അത് അവർ എടുത്തിട്ട്, അത് ട്രോൾ ആക്കി.

പിന്നെ വേറൊരു സംഭവം എന്ന് വെച്ചാൽ, പരസ്‌പരത്തിനൊക്കെ വെച്ച് എന്തെല്ലാം ട്രോളുകൾ വന്നിട്ടുണ്ടെന്ന് അറിയാം. ഞാൻ ഇതൊക്കെ കുറെയൊക്കെ, നമ്മളും ഒരു പരിധിവരെ ആസ്വദിക്കാറുണ്ട്. കാരണം ഇത് ചെയ്യുന്ന ആൾക്കാർക്കും വേണമല്ലോ, ഒരു കഴിവും തലയും. അപ്പൊ ഒരു പരിധിവരെ ഞാനും ആസ്വദിക്കാറുണ്ട്. ഇതൊക്കെ ഏത് മേഖലയിൽ ആണെങ്കിലും, ഇങ്ങനെയുള്ള സംഭവങ്ങളൊക്കെ സർവ്വസാധാരണമാണ്.

നമ്മൾ ഇപ്പോൾ ഞാൻ പറയുമ്പോൾ, ഞാൻ എന്നുള്ള ഒരു വ്യക്തി എന്നെ ഇഷ്‌ടപ്പെടുന്ന ആൾക്കാരും കാണും, എന്നെ ഇഷ്‌ടപ്പെടാത്ത ആൾക്കാരും കാണും. എന്ന് പറഞ്ഞ്, ഇഷ്‌ടപ്പെടാത്ത ആൾക്കാരെ ഞാൻ ഇപ്പോൾ മൈൻഡ് ചെയ്യാൻ പാടില്ല, നോക്കാൻ പാടില്ല, അങ്ങനെയൊന്നുമില്ല. നമ്മൾ എല്ലാവരും ഒരേപോലെ കാണുന്നുണ്ട്.

ഗണേഷ് കുമാർ, സുരേഷ് ഗോപി, മുകേഷ്. ഈ മൂന്നുപേരിൽ ഞാൻ രണ്ടുപേരെ അംഗീകരിക്കും. ഒന്ന് സുരേഷ് ചേട്ടൻ, തീർച്ചയായിട്ടും അംഗീകരിക്കും. കാരണം സ്വന്തം പോക്കറ്റിൽ നിന്ന് പോലും അദ്ദേഹം പൈസ എടുത്തു കൊടുത്ത് പല കാര്യങ്ങളും ചെയ്‌തിട്ടുള്ള വ്യക്തിയാണ്, സുരേഷ് ചേട്ടൻ, രണ്ട് ഗണേഷ് കുമാർ. ഞാൻ അദ്ദേഹത്തിന്റെ പേഴ്‌സണൽ ലൈഫിനെ കുറിച്ചോ, അല്ലെങ്കിൽ പേഴ്‌സണൽ എന്നുള്ള ഒരു രീതിയിലോ അല്ല പറയുന്നത്.

രാഷ്ട്രീയ നിലപാട് വെച്ച് നോക്കുമ്പോഴത്തേക്കും, ഗണേഷ് ചേട്ടൻ കുറെ കാര്യങ്ങൾ ചെയ്യുന്നതൊക്കെ വളരെ മനോഹരമായിട്ടുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. അദ്ദേഹം മറ്റേ ഈ സിനിമാ മേഖലയിൽ ഇരുന്ന സമയത്താണ്, മന്ത്രിയായിട്ടിരുന്ന സമയത്താണ്, ഈ ചില കൈരളി ശ്രീ തിയേറ്റർ ഒക്കെ നമുക്ക് ഇപ്പോൾ ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. ആ സീറ്റും കാര്യങ്ങളും ഒക്കെ. ഇദ്ദേഹം മന്ത്രിയായി വന്നതിനുശേഷം തന്നെയാണ്, തിയേറ്ററുകളൊക്കെ വേറെ ലെവലിലേക്ക് മാറ്റിയിട്ടുണ്ട്.

അദ്ദേഹം പിന്നെ അതുപോലെ തന്നെ ട്രാൻസ്പോർട്ട് മിനിസ്‌റ്റർ ആയിരുന്ന സമയത്ത്, പല കാര്യങ്ങളും കൊണ്ടുവന്നു. പക്ഷേ ഈ പറഞ്ഞപോലെ, അവിടെയും അദ്ദേഹത്തിനും ഈ പറഞ്ഞപോലെ ട്രോൾസും നെഗറ്റീവ്സ് ഒരുപാട് വന്നിട്ടുണ്ട്. മുകേഷേട്ടൻ ഒന്നും ചെയ്‌തിട്ടില്ല എന്നല്ല ഞാൻ പറയുന്നത്. ഞാൻ അത് ഞാൻ ചിന്തിച്ചിട്ടുകൂടി ഇല്ല, ഗണേഷ് ചേട്ടൻ അങ്ങനെയാണെങ്കിൽ, ഞാൻ ഈ പാർട്ടിയിലൊക്കെ വരുന്നതിനു മുന്നേ, ഗണേഷ് ചേട്ടൻ എന്നെ പ്രചാരണത്തിന് വേണ്ടിയിട്ട് വിളിച്ചിട്ടുണ്ട്.

ഞാൻ പക്ഷെ പോയിട്ടില്ല. അപ്പൊ ഞാൻ പക്ഷെ ബിജെപിയുടെ അനുഭാവമുള്ള വ്യക്തിയായിരുന്നു. പക്ഷേ ഞാൻ ഒരു പാർട്ടിയിലും ഉള്ളതായിട്ട് ഞാൻ കാണിച്ചിട്ടില്ല. അപ്പൊ ഞാൻ ഈ ഇതിലൊക്കെ വരുന്നതിനു മുന്നേ, പരസ്‌പരം ചെയ്‌തുകൊണ്ടിരിക്കുന്ന സമയത്ത്, പക്ഷെ ഞാൻ ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ പോയിട്ടില്ല. പക്ഷെ നമ്മുടെ ലൊക്കേഷനിൽ നിന്ന് വേറെ ആർടിസ്‌റ്റുകൾ പോയിട്ടുണ്ട്. ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ.

ഇന്നും പല ആർടിസ്‌റ്റുകളും പോകുന്നുണ്ട്. ഗണേഷ് ചേട്ടന് വേണ്ടി വർക്ക് ചെയ്യാൻ. പക്ഷെ ഞാൻ പോയിട്ടില്ല. പക്ഷെ എങ്കിലും എനിക്ക് പേഴ്‌സണലി ഞാൻ പറയും, ഈ പറഞ്ഞപോലെ, രാഷ്ട്രീയപരമായിട്ട് അദ്ദേഹം ചെയ്യുന്ന പല കാര്യങ്ങളും, എല്ലാ കാര്യങ്ങളും ഒന്നും ഞാൻ പറയില്ല. പല കാര്യങ്ങളും വളരെ നല്ല രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് ആ ഒരു നല്ല ഐഡിയ ആണല്ലോ, നല്ല തോട്ട് ആണല്ലോ എന്നുള്ളത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. നല്ല കാര്യങ്ങൾ നമ്മൾ നല്ലതെന്ന് അക്സെപ്റ്റ് ചെയ്യണം. അതിപ്പോൾ ഗണേഷ് ചേട്ടൻ ആണെങ്കിലും, സുരേഷ് ചേട്ടൻ ആണെങ്കിലും, മുകേഷ് ചേട്ടൻ ആണെങ്കിലും.

മുകേഷ് ചേട്ടൻ എനിക്ക് പേഴ്‌സണലി എനിക്ക് ഇഷ്‌ടമുള്ള വ്യക്തിയാണ്. ഒരു ആക്‌ടർ എന്നുള്ള രീതിയിൽ ഭയങ്കര ഇഷ്ടമുള്ള വ്യക്തിയാണ്. പക്ഷേ എനിക്ക് അദ്ദേഹം ഈ പറഞ്ഞപോലെ ഒരു ഈ ഗണേഷ് ചേട്ടനും സുരേഷ് ചേട്ടനും ചെയ്യുന്ന പോലെ എന്തെങ്കിലും വലിയ സംഭവങ്ങൾ ചെയ്യുന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. ചെയ്‌തിട്ടുണ്ടാവാം. ഇല്ല എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതൊന്നും ഈ പബ്ലിക്കലി വന്നിട്ടില്ല.

പക്ഷേ മുകേഷ് ചേട്ടനെ ചിലപ്പോൾ ഒരു മന്ത്രിസ്ഥാനം കൊടുത്ത് ചിലപ്പോൾ അങ്ങനെ ഒരു ലെവലിലേക്കൊക്കെ എത്തിച്ച് കാര്യങ്ങൾ ചെയ്യുവാണെങ്കിൽ, നമുക്ക് ചിലപ്പോൾ അദ്ദേഹത്തിനെ നമുക്ക് കുറച്ചുകൂടെ മനസ്സിലാക്കാൻ പറ്റും. ഏതൊക്കെ ലെവലിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യും എന്നുള്ളത്. പക്ഷെ അദ്ദേഹത്തിന് അദ്ദേഹം എംഎൽഎ ആയിട്ട് മാത്രമേ ഇരുന്നിട്ടുള്ളൂ.

'പൃഥ്വിരാജേ മൂത്രം ഒഴിക്കാൻ പോകുമ്പോളും കോട്ടും സ്യൂട്ടും ഇടുന്നത് പറ്റില്ല, നിങ്ങൾ പഠിക്കണം'; ശാന്തിവിള ദിനേശ്
'പൃഥ്വിരാജേ മൂത്രം ഒഴിക്കാൻ പോകുമ്പോളും കോട്ടും സ്യൂട്ടും ഇടുന്നത് പറ്റില്ല, നിങ്ങൾ പഠിക്കണം'; ശാന്തിവിള ദിനേശ്

കൊല്ലത്തുനിന്നും അത്ര മോശമായിട്ടുള്ള രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുമില്ല. ഈ രാഷ്ട്രീയത്തിൽ വരുന്ന സെലിബ്രിറ്റീസ് തിരിച്ച് ജനങ്ങൾ അവർ വോട്ട് ചെയ്‌ത്‌ വിജയിപ്പിച്ചാലും ഇല്ലെങ്കിലും തിരിച്ച് ജനങ്ങളോട് അവര് ആ വോട്ട് ചെയ്‌ത കൂറ് തിരിച്ച് കാണിക്കണം എന്നുള്ളതാണ് എനിക്ക് പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+