'പണ്ട് സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞിരുന്ന ചില കിഴവൻമാർ, എല്ലാത്തിനും പണി കൊടുക്കും'; ലക്ഷ്‌മിപ്രിയ
അടുത്തകാലത്തായി തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് ലക്ഷ്‌മിപ്രിയ. അമ്മ സംഘടനയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ നടി അൻസിബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ലക്ഷ്‌മിപ്രിയക്കെതിരെ സൈബർ ആക്രമണം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് ലക്ഷ്‌മിപ്രിയ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ തന്റെ മറുപടി പങ്കുവച്ചിരിക്കുന്നത്. നിയമനടപടി സ്വീകരിക്കുമെന്നാണ് അവർ വ്യക്തമാക്കുന്നത്.
ചില യൂട്യൂബർമാർ തന്നെ കുറിച്ച് പറയുന്ന കാര്യങ്ങൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു ലക്ഷ്‌മിപ്രിയയുടെ പ്രതികരണം. മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷനാണ് താനെന്ന ചിലരുടെ ആരോപണത്തെയും അവർ പരിഹസിച്ചു. മലയാള സിനിമയിൽ മുൻപ് എന്തോ ആയിരുന്നെന്ന് വിചാരിക്കുന്ന ചില കിഴവൻമാർക്കും താൻ നല്ല പണി കൊടുക്കുമെന്ന് ലക്ഷ്‌മിപ്രിയ തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിൽ ചൂണ്ടിക്കാട്ടി.

ലക്ഷ്‌മിപ്രിയയുടെ വാക്കുകൾ
മംഗലശ്ശേരി നീലകണ്ഠൻ സ്ത്രീ വേർഷൻ. കാളി വീട്ടിൽ ലക്ഷ്‌മിപ്രിയ. മദ്യപാനം, ചീട്ടുകളി, ഗുണ്ടായിസം. മദ്യപിക്കാനുള്ള കള്ളിന് വെട്ടിയെടുക്കാൻ മാത്രം 5 ഏക്കർ തെങ്ങിൻതോപ്പ് വാങ്ങിയിട്ടിരിക്കുന്നു... നർത്തകൻമാരെ കൊണ്ടുവരണം, അവർ നൃത്തം ചെയ്യുമ്പോൾ കളിയാക്കണം, അവർ ചിലങ്ക വലിച്ച് മുഖത്തേക്ക് എറിയണം. 20 ലക്ഷവും 40 ലക്ഷവും ചുമ്മാ പറ്റിക്കണം, എന്നിട്ട് അതിനും തെങ്ങിൻതോപ്പ് വാങ്ങണം.
ആ പുതിയ തോട്ടത്തിൽ വെച്ച് ജീവിക്കാൻ ഒരു നിവൃത്തിയുമില്ലാത്ത അവന്റെയൊക്കെ അമ്മമാരെ ഉൾപ്പെടെ അപരാധം മാത്രം പറഞ്ഞു ജീവിക്കുന്ന യൂട്യൂബർമാരെ വിളിച്ച് ഒരു പാർട്ടി കൊടുക്കണം. നല്ല കശുമാവിൻ വാറ്റ് ഇളനീരൊഴിച്ച് കൊടുക്കണം. എന്നിട്ട് എന്റെ ഗുണ്ടകളെക്കൊണ്ട് തല്ലി നടു ഒടിക്കണം. ദാരികന്റെ ശിരസ്സ് പിളർന്നത് പോലെ അല്ല മക്കളേ, ജരാസന്ധനെ ഒരു കാലിൽ പിടിച്ച് മറ്റേക്കാൽ വലിച്ച് കീറി തല തിരിച്ചിട്ട ഭീമസേനനെ പോലെ!
പോയി പണിയെടുത്ത് ജീവിക്കെടാ..... ജീവിപ്പിക്കും.... എന്റെ തെങ്ങിൻതോപ്പിൽ നിന്നെയൊക്കെ തൂമ്പാ എടുത്ത് കിളയ്ക്കാൻ നിർത്തും ഞാൻ. നിന്നെയൊക്കെ പണിയെടുത്ത് തന്നെ ജീവിപ്പിക്കും. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞ് നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിന് മാത്രം ആരോഗ്യമുള്ള മുതുവാൻമാർ.
മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്ത് നോക്കിക്കാണില്ല. വയസ്സായപ്പോൾ അവരും തിരിഞ്ഞു നോക്കില്ല. അപ്പോൾ കണ്ണിൽ കണ്ടത് പോലെ ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകളെ, പ്രത്യേകിച്ച് പെണ്ണുങ്ങളെപ്പറ്റി, എന്ത് അപരാധവും പറയും. അവന്മാർക്കും 'പണി' കൊടുക്കും. എഴുന്നേറ്റ് നിൽക്കാൻ ജീവനില്ലല്ലോ? വല്ല ലോട്ടറിയോ ഉപ്പ് സോഡയോ വിൽക്കട്ടെ. നീലകണ്ഠനാ പറയുന്നത്. അല്ല, കാളി വീട്ടിൽ ലക്ഷ്‌മിപ്രിയയാണ് പറയുന്നത്. ഓടെടാ.
N.B: കഴിഞ്ഞ ശനിയാഴ്‌ച തന്നെ ഇൻഫോപാർക്ക് സൈബർ സെൽ വിഭാഗത്തിൽ പരാതി കൊടുക്കുകയും രണ്ട് ദിവസങ്ങൾക്ക് ശേഷം സ്‌റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നും രണ്ടുമല്ല, 93 വീഡിയോകൾ, അവയുടെ ലിങ്കുകൾ, തമ്പ്‌നെയിൽ സ്ക്രീൻഷോട്ടുകൾ എന്നിവ പെൻഡ്രൈവിൽ കൊടുത്തിട്ടുണ്ട്. വീരവാദം പറഞ്ഞിരുന്നവർ ചിലരൊക്കെ വീഡിയോ ഹൈഡ് ചെയ്‌ത് ഓടിയിട്ടുമുണ്ട്.
ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതി; കഴമ്പില്ലെന്ന് കണ്ടെത്തി പോലീസ്, കേസെടുത്തേക്കില്ല
എന്നാൽ കേരള പൊലീസിനെ എനിക്ക് നല്ല വിശ്വാസമുണ്ട്. കുറച്ച് ദിവസങ്ങൾക്കു ശേഷം കാണാം. എന്റെ പോരാട്ടം ഇവന്മാർ വീഡിയോ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ്. ഞാനും നിങ്ങളുമൊക്കെ ജോലി ചെയ്‌താണ് ജീവിക്കുന്നത്. അവരും പോയി പണിയെടുത്ത് ജീവിക്കട്ടെ, പരദൂഷണം പറയാതെ.













Click it and Unblock the Notifications