മറാഠി ചിത്രം ഗോന്ധലിന് ഓസ്‌കാര്‍ എന്‍ട്രി; പിന്നാലെ പാന്‍ ഇന്ത്യന്‍ റീ റിലീസ്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മറാഠി സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗോന്ധര്‍ എന്ന സിനിമയ്ക്ക് ഓസ്‌കാര്‍ എന്‍ട്രി. 99-ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കാണ് ഗോന്ധല്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2025 നവംബര്‍ 14-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഓസ്‌കാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നവംബര്‍ 13-ന് ഈ ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്.

പൊന്നും പണവും കൈയിലേക്ക്... ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം
പൊന്നും പണവും കൈയിലേക്ക്... ഭാഗ്യദേവത കൂടെയുണ്ടാകും; നാളെ മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം

മറാഠി, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ ഏഴ് ഭാഷകളിലാണ് ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള തിയേറ്ററുകളിലും വീണ്ടും റിലീസ് ചെയ്തിരിക്കുന്നത്. സന്തോഷ് ദവക്കര്‍ സംവിധാനം ചെയ്ത ഈ ചിത്രം, മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ ഒരൊറ്റ രാത്രിയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. നാടോടി പാരമ്പര്യങ്ങളും നാടകീയതകളും ഒത്തുചേരുന്ന ആഖ്യാനമാണ് ചിത്രം പങ്ക് വെക്കുന്നത്.

Gondhal

ദൈവാനുഗ്രഹം തേടുന്നതിനായി നടത്തുന്ന ഗോന്ധല്‍ എന്ന പരമ്പരാഗത അനുഷ്ഠാനത്തിന്റെ പശ്ചാത്തലത്തില്‍, മറഞ്ഞിരിക്കുന്ന ആഗ്രഹങ്ങള്‍, അസൂയ, അധികാരം, പുരുഷാധിപത്യം, സംഘര്‍ഷങ്ങള്‍ എന്നിവയുടെ ഒരു ലോകമാണ് സിനിമ അനാവരണം ചെയ്യുന്നത്. ഗോന്ധല്‍ എന്നത് ഒരു വിശുദ്ധ അനുഷ്ഠാനത്തെയും, അതേസമയം അരാജകത്വത്തെയോ കുഴപ്പത്തെയോ സൂചിപ്പിക്കുന്നു.

പെട്രോള്‍, ഡീസല്‍ വില ഉടനെയൊന്നും കുറയ്ക്കില്ലെന്ന് സുരേഷ് ഗോപി; കാരണം പറയുന്നത് ഇത്..!
പെട്രോള്‍, ഡീസല്‍ വില ഉടനെയൊന്നും കുറയ്ക്കില്ലെന്ന് സുരേഷ് ഗോപി; കാരണം പറയുന്നത് ഇത്..!

ഒരു വിവാഹ ആഘോഷത്തിനായും ദൈവാനുഗ്രഹം തേടുന്നതിനുമായി ഒരു ഗ്രാമം ഒരു വിശുദ്ധ ചടങ്ങ് സംഘടിപ്പിക്കുന്നു. എന്നാല്‍, ഈ ആഘോഷങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളുണ്ട്. കാണാതായ ഒരു മകന്‍, തങ്ങളുടെ ഇരുണ്ട വശങ്ങള്‍ മറച്ചുവെക്കുന്ന ശക്തരായ ഒരു കുടുംബം, സങ്കീര്‍ണ്ണമായ ഒരു വിവാഹബന്ധം, പൂര്‍ത്തീകരിക്കപ്പെടാത്ത പ്രണയാഭിലാഷങ്ങള്‍, പുരുഷത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍, തന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ഒരു സ്ത്രീ.

രാത്രി പുരോഗമിക്കുന്തോറും അസൂയ, കാമം, ദേഷ്യം, ദുരന്തം എന്നിവ തമ്മിലുള്ള സംഘര്‍ഷവും ചിത്രം പറഞ്ഞുവെക്കുന്നു. ചിത്രത്തിന്റെ ആദ്യ 25 മിനിറ്റുകള്‍ ഒരൊറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സാധാരണ ലൈറ്റിംഗ് സംവിധാനങ്ങള്‍ക്ക് പകരം, വിളക്കുകളും തീജ്വാലകളുമാണ് സിനിമയിലെ ഭൂരിഭാഗം രംഗങ്ങളിലും വെളിച്ചം നല്‍കാനായി ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ ഇരുട്ട് എന്നത് ഒരു പ്രധാന ദൃശ്യരൂപകമായി മാറുന്നു.

ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണം ശുദ്ധമല്ല..!!? ആഭരണങ്ങളുടെ ബിഐഎസ് പരിശോധന നടക്കുന്നില്ലെന്ന് സിഎജി
ഇന്ത്യയില്‍ വില്‍ക്കുന്ന സ്വര്‍ണം ശുദ്ധമല്ല..!!? ആഭരണങ്ങളുടെ ബിഐഎസ് പരിശോധന നടക്കുന്നില്ലെന്ന് സിഎജി

നാടോടി ഗാനങ്ങളും പരമ്പരാഗത കലാരൂപങ്ങളും കേവലം പശ്ചാത്തല വിനോദങ്ങളായല്ല, മറിച്ച് കഥ പറയുന്നതിന്റെ തന്നെ ഭാഗമായാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഗീതപ്രധാനമായ ചിത്രമായ ഗോന്ധലിന് സംഗീതം നല്‍കിയിരിക്കുന്നത് ഇളയരാജയാണ്. പശ്ചാത്തല സംഗീതം അമിതമായി ഉപയോഗിക്കാതെ, പരമ്പരാഗത ഗോന്ധല്‍ ഗാനങ്ങള്‍ക്കും നാടന്‍ സംഗീത ശൈലികള്‍ക്കും പ്രാധാന്യം നല്‍കി കൊണ്ടാണ് അദ്ദേഹം ചിത്രത്തിന് ഈണമൊരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ വികാരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും, ഒപ്പം നിലനില്‍ക്കുന്ന ഒരുതരം തീവ്രമായ അന്തരീക്ഷത്തിനും അദ്ദേഹത്തിന്റെ സംഗീതം നിശബ്ദമായി കരുത്തേകുന്നു. ഗോന്ധല്‍ എന്ന ചിത്രത്തെ ഓസ്‌കാര്‍ പുരസ്‌കാരത്തിനായുള്ള സംഗീത വിഭാഗത്തിലും പരിഗണിക്കുന്നുണ്ട്. ഇതിനായി ഓസ്‌കാര്‍ സംഘം സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഓരോ സംഗീത ശകലത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഔദ്യോഗിക രേഖയായ ക്യൂ ഷീറ്റ് ആവശ്യപ്പെട്ടിരുന്നു. 1851-ലെ പശ്ചാത്തലത്തിലാണ് ഈ കഥ നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma