'മോഹൻലാൽ കഴിഞ്ഞ ജന്മത്തിൽ സന്യാസി ആയിരുന്നു, ആ പൂർവ ജന്മത്തെ കുറിച്ച് അന്വേഷിച്ചു'; രാജീവ് അഞ്ചൽ

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്‌ത ഗുരു. ഓസ്‌കാർ നോമിനേഷൻ വരെ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ മോഹൻലാൽ എത്തിയതിനെ കുറിച്ച് പറയുകയാണ് സംവിധായകൻ രാജീവ് അഞ്ചൽ. പൂർവ ജന്മത്തിൽ മോഹൻലാൽ ഒരു സന്യാസി ആയിരുന്നുവെന്നാണ് അദ്ദേഹം കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

'സെറ്റ് സൈലന്റായി, മമ്മൂക്ക വരുന്നു.. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി', മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം
'സെറ്റ് സൈലന്റായി, മമ്മൂക്ക വരുന്നു.. എന്റെ നെഞ്ച് പട പട ഇടി തുടങ്ങി', മമ്മൂട്ടിയെ ആദ്യമായി കണ്ടതിന്റെ അനുഭവം

രാജീവ് അഞ്ചലിന്റെ വാക്കുകൾ

മോഹൻലാലിലേക്ക് ഗുരു എത്തുന്നത്, അതിനു മുമ്പ് ഞാൻ ബട്ടർഫ്ലൈസിൽ ചെയ്‌തപ്പോൾ അറിയാം. അന്നേ എനിക്ക്, എന്തൊരു മനുഷ്യനാണ്, എന്തൊരു കലാകാരൻ, എന്തൊരു ആർട്ടിസ്‌റ്റാണ്ക്യാരക്‌ടർ ആയിട്ട് മാറുന്നത് ഒക്കെ. വേറൊരു തലത്തിലുള്ള, ഒരു സന്യാസിയായിരുന്നു. അദ്ദേഹത്തിന്റെ പൂർവ്വ ജന്മത്തെക്കുറിച്ച് ഞങ്ങൾ ഇങ്ങനെ പല സ്ഥലങ്ങളിൽ അന്വേഷിച്ചപ്പോൾ, അദ്ദേഹം ഒരു സന്യാസിയായിരുന്നു.

mohanlal

വലിയ സന്യാസിയായിരുന്നു, അത്രമാത്രം പുണ്യം കൊണ്ടുവന്ന ഒരാളാണ്. അപ്പൊ ഈ പുണ്യം എന്ന് പറയുന്നത്, ഇപ്പൊ ഇവിടെ അദ്ദേഹം ഒരു ശാസ്ത്രജ്ഞനായിരുന്നു എന്ന് വിചാരിക്കൂ, മോഹൻലാൽ. മോഹൻലാൽ ലോകം അറിയുന്ന ഏറ്റവും വലിയ ശാസ്ത്രജ്ഞനായിരിക്കും. ഒരു ഡോക്‌ടറാണെന്ന് വിചാരിക്കൂ, വലിയ വൈദ്യശാസ്ത്രജ്ഞൻ.

എവിടെ തൊട്ടാലും അദ്ദേഹം ഉന്നതിയിൽ എത്തും. കാരണം ജീവിതം സന്യാസത്തിലായിരുന്നു. എന്നാണ് ഞാൻ പറയുന്നത്. ഇപ്പൊ കേൾക്കുന്നവർക്ക് തമാശയായിട്ട് തോന്നും അത് സ്വാഭാവികമാണ്. ഇത് പറഞ്ഞപ്പോൾ പെട്ടെന്ന് ഓർത്തത്, പ്രഭാകര സിദ്ധയോഗി, അദ്ദേഹത്തിനെ ചെറുപ്പകാലത്ത് കണ്ടാലും, സിദ്ധി കിട്ടി എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട്.

അതാണെന്നാണ് എനിക്ക് തോന്നുന്നത്. അപ്പൊ ആ ഒരു സ്‌പാർക്ക് ഞാൻ അന്നേ പുള്ളിയെ കണ്ടു. അത് കഴിഞ്ഞു. അപ്പൊ ഈ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഇങ്ങനെ ആലോചിക്കുന്ന സമയത്ത്, മോഹൻലാലിന് ഒരു ചെറിയ ബ്രേക്ക് വന്ന സമയം. സിനിമകൾ കുറയുകയാണ്. അങ്ങനെ ഒരു പീരിയഡ് ഉണ്ട്, അറിയാലോ?
അപ്പൊ ഈ സമയത്ത്, ആ കാലഘട്ടത്തിൽ ഇദ്ദേഹം കോയമ്പത്തൂരിൽ ഒരു ട്രീറ്റ്മെന്റ് നടക്കുന്ന സമയത്താണ് ഞാൻ പോയി കാണുന്നത്. ഒരു ആയുർവേദ ട്രീറ്റ്മെന്റ്.

അപ്പൊ ആന്റണി പെരുമ്പാവൂർ ഉണ്ട്. മോഹൻലാൽ ഉണ്ട്. ശരിക്കും പറഞ്ഞു കഴിഞ്ഞാൽ, ആ അന്തരീക്ഷം ഒരു, താരത്തിന്റെ ഹോട്ടൽ മുറിയൊന്നുമല്ല. അത്, അത് ഒരു ചികിത്സയുടെ ഭാഗമായിട്ടുള്ള, വളരെ സിമ്പിൾ ആയിട്ടുള്ള സ്ഥലത്ത്. ഞങ്ങൾ ഇങ്ങനെ കാര്യങ്ങളൊക്കെ ഇങ്ങനെ പറയുന്നത്. ആദ്യത്തെ സിനിമ ചെയ്‌തതുകൊണ്ടുള്ള ഒരു സൗഹൃദം. അത്രേയുള്ളൂ, അത് വിജയിച്ചതിന്റെ സന്തോഷം.

അപ്പൊ നമ്മൾ അങ്ങനെ, ഞാൻ ഇങ്ങനെ കഥയെക്കുറിച്ചൊക്കെ പറഞ്ഞപ്പോൾ, പുള്ളിക്ക് ഒരു വലിയ ഇഷ്‌ടം തോന്നി. ഇഷ്‌ടം എന്ന് വെച്ചുകഴിഞ്ഞാൽ, ഒന്നാമത് പുള്ളിയുടെ ഒരു, പുള്ളി ഒരു സൈഡ് ലൈൻ ചെയ്യപ്പെട്ടു എന്നുള്ള ആ ഒരു സമയത്ത്, ഒരു മനസിന്റെ ഒരു അവസ്ഥ, സന്യാസത്തിന്റെ ആ ഒരു ധ്യാനാവസ്ഥയിലേക്കൊക്കെ പുള്ളി നിൽക്കുന്ന സമയമാണ്. അപ്പൊ ഈ പറയുന്നതിനോട് ഒരു ഇഷ്‌ടം തോന്നി എന്ന് എനിക്ക് മനസ്സിലായി.

അപ്പൊ പിന്നെ പുള്ളി എന്റെ അടുത്ത് പറയുന്നു. രണ്ട് ദിവസമായിട്ട് എനിക്ക് ഗുരു, ഗുരു എന്നുള്ള വാക്കുകൾ ഇങ്ങനെ വരുന്നു. അത് തമാശയായിട്ട് പുള്ളി, തമാശയല്ല, പുള്ളി എന്നോട് പറയുന്നത്. പുള്ളി പത്രം എടുത്തു നോക്കി കഴിഞ്ഞാൽ, അതിനകത്ത് ഒരു ഗുരു എന്ന് രണ്ട് അക്ഷരങ്ങൾ ഉണ്ട്. അപ്പൊ എനിക്ക് ഒരു ഭയങ്കര സന്തോഷമായി.

മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ മൃഗങ്ങൾ ഇല്ലാതായേ മതിയാവൂവെന്ന് മീനാക്ഷി; പിന്നാലെ വിമർശനം
മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായ മൃഗങ്ങൾ ഇല്ലാതായേ മതിയാവൂവെന്ന് മീനാക്ഷി; പിന്നാലെ വിമർശനം

ആ ലെവലിൽ നിൽക്കുന്ന ഒരാൾക്ക് വലിയ കണക്ഷൻ ഉണ്ടായെന്ന് പറയുമ്പോൾ, അവിടെ തമിഴാണ്. ഒരു പയ്യൻ എന്തോ സാധനം ഒക്കെ വാങ്ങിക്കാനായിട്ട് വന്നു. അവന്റെ പേര് ഗുരു. അപ്പൊ മൊത്തത്തിൽ ഒരു ഗുരു, ഗുരു സ്‌പർശമുണ്ട്. അതിൽ ഞാൻ കഥ പറഞ്ഞു. ഒരു ദിവസം എനിക്ക് തോന്നുന്നു, അവിടെ അങ്ങനെ പോകുന്നു. എന്റെ കൂടെ. വളരെ ഫ്രീ ആയി. ഒരു ടെൻഷനും ഇല്ലാതെ. അത് കേട്ടു. അങ്ങനെ വലിയ ഒരു അക്സെപ്റ്റൻസ് ആയി. പിന്നെ എന്നിലുള്ള ഒരു വിശ്വാസം കൊണ്ടൊക്കെ തന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma