കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണല്‍ ഹെറാള്‍ഡ് കേസ് രാഹുല്‍ ഗാന്ധിയിലേക്കും സോണിയ ഗാന്ധിയിലേക്കും എത്തിയതെങ്ങനെ

Google Oneindia Malayalam News

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്ത് വരികയാണ്. മൂന്ന് ദിവസങ്ങളിലായി മുപ്പ്ത് മണിക്കോറോളം രാഹുലിനെ ഇഡി ചോദ്യം ചെയ്തു. നാളെ വീണ്ടും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയോയും സോണിയാ ഗാന്ധിയോടും ഇഡി ആവശ്യപ്പെട്ടിരുന്നു.

rahulgandhi

'സുന്ദരീ കണ്ണാലൊരു...' സാരിയില്‍ ആരാധകരുടെ മനസ് കവര്‍ന്ന് ആര്യ ബഡായി

1


നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ ആയിരക്കണക്കിന് കോടികളുടെ സ്വത്തും ഓഹരിയും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിവഴി തട്ടിയെടുത്തുവെന്നാണ് കേസ്. സുബ്രഹ്മണ്യന്‍ സ്വാമിയാണ് പരാതിക്കാരന്‍. സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയോടെയാണ് കേസ് ആരംഭിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തുന്നതും ഈ കേസ് തന്നെയാണ്.

സോണിയഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും പ്രതിക്കൂട്ടിലാക്കിയ നാഷണല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് എന്താണ്?സോണിയഗാന്ധിയേയും രാഹുല്‍ഗാന്ധിയേയും പ്രതിക്കൂട്ടിലാക്കിയ നാഷണല്‍ നാഷണല്‍ ഹെറാള്‍ഡ് കേസ് എന്താണ്?

2


നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം നടത്തുന്ന എജെഎല്‍ കമ്പനി ഏറ്റെടുത്ത യങ് ഇന്ത്യ കമ്പനി എജെഎല്ലിന്റെ 800 കോടിയിലധികം ആസ്തിയും കൈക്കലാക്കിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പിന്റെ അഭിപ്രായത്തില്‍, ഇത് യങ് ഇന്ത്യയുടെ ഓഹരി ഉടമകളായ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആസ്തിയായി കണക്കാക്കി അതിന് അവര്‍ നികുതി നല്‍കണമെന്നുമാണ്.

3


ലാഭേച്ഛയില്ലാത്ത, ജീവകാരുണ്യപ്രവര്‍ത്തനം നത്തുന യങ് ഇന്ത്യയിലേക്കാണ് എജെഎല്ലിന്റെ ആസ്തികള്‍ പോയതെന്നും അതിനാല്‍ നിയമപ്രകാരം അനുവദനീയമല്ലാത്തതിനാല്‍ ഓഹരി ഉടമകള്‍ക്ക് ആസ്തികളില്‍ നിന്ന് പണമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കോണ്‍ഗ്രസിന്റെ മറുവാദം. ആദായനികുതി വകുപ്പിന്റെ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യുകയും സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.

4

എന്നാല്‍ 2010ല്‍ കമ്പനി രൂപീകരിച്ച സമയം മുതല്‍ ഒരു ജീവകാരുണ്യ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് ഇഡി വ്യക്തമാക്കുന്നു. യങ് ഇന്ത്യന്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ രേഖകളോ തെളിവുകളോ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. എജെഎല്ലിന്റെ കടം കൈമാറ്റം ചെയ്യല്‍ മാത്രമാണ് നടന്ന ഇടപാടെന്നും ഇഡി പറഞ്ഞു. എന്നാല്‍, പത്രം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു യങ് ഇന്ത്യയുടെ ലക്ഷ്യമെന്നും പത്രം ഇവിടെ ചാരിറ്റിയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

5


യങ് ഇന്ത്യ എജെഎല്ലിന് 50 ലക്ഷം രൂപ കടമെടുത്തുവെന്നും എന്താണ് ഈ 50 ലക്ഷം രൂപയുടെ ഉറവിടമെന്നും ഇഡി ചോദിച്ചു.യങ് ഇന്ത്യ ആര്‍പിജി ഗ്രൂപ്പിന്റെ ഡോടെക്സ് കമ്പനിയില്‍ നിന്ന് വായ്പയെടുത്തുവെന്നും അത് പലിശ സഹിതം ഒരു കോടി രൂപയുടെ ചെക്ക് ആയി തിരിച്ചടച്ചെന്നും കോണ്‍ഗ്രസ് പറഞ്ഞു.

6


ഈ ഇടപാടിന് വേണ്ടി മാത്രം രൂപീകരിച്ച ഒരു ഷെല്‍ കമ്പനിയായിരുന്നു ഡോടെക്‌സ എന്ന് ഇഡി പറഞ്ഞപ്പോള്‍ എല്ലാ ഇടപാടുകളും ചെക്ക് വഴിയാണ് നടക്കുന്നതെങ്കില്‍ അത് എങ്ങനെ ഷെല്‍ കമ്പനിയാകും? മറ്റൊരാളുടെ കമ്പനിക്ക് സോണിയയും രാഹുലും എങ്ങനെ ഉത്തരവാദികളാവും ദയവായി ആര്‍പിജിയെയും ചോദ്യം ചെയ്യുക എന്നാണ് കോണ്‍ഗ്രസിന്റെ വാദം. യങ് ഇന്ത്യന്‍ ഡോടെക്സ് വായ്പ 14 ശതമാനം പലിശ സഹിതം തിരിച്ചടച്ചതായി ആര്‍പിജി പറയുന്നു.

7


അസ്സോസ്സിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഏറ്റെടുക്കാന്‍,യങ് ഇന്ത്യന്‍ കമ്പനിക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 90 കോടി ഇന്ത്യന്‍ രൂപ വായ്പ അനുവദിച്ചിരുന്നുവെന്നും ഇത് ചട്ടവിരുദ്ധം ആണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു. കേസ് റദ്ദാക്കണമെന്ന് കാണിച്ച്, സോണിയയും, രാഹുലും, കോടതിയില്‍ പരാതി സമര്‍പ്പിച്ചുവെങ്കിലും, ഇരുവര്‍ക്കെതിരേയും, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. കള്ളപ്പണംവെളുപ്പിക്കല്‍ കേസ് 2014ലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് അപേക്ഷനല്‍കിയെങ്കിലും 2016ല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. 2019ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി.

Recommended Video

cmsvideo
Will Rahul Gandhi Be Arrested ? | രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന | *Politics

English summary
national herald case: enforcement directorate's charges and congress's counter charges; all details about national herald case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X