കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയകൃഷ്ണന്റെ ഗണ്‍മാനെതിരെ കുറ്റപത്രം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: വധിക്കപ്പെട്ട യുവമോര്‍ച്ച നേതാവ് കെ.ടി.ജയകൃഷ്ണന്റെ ഗണ്‍മാനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗണ്‍മാന്‍ വാസുദേവന്‍ നമ്പൂതിരി കൃത്യവിലോപം നടത്തിയെന്നാണ് കുറ്റപത്രം.

അച്ചടക്ക നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനുള്ളില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വടകര ഡി.വൈ.എസ്.പി സുരേഷ്ബാബുവാണ് അന്വേഷണം നടത്തിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനാണ് ജയകൃഷ്ണന്‍ മൊകേരി ഈസ്റ്റ് യു.പി സ്കൂളില്‍ ക്ലാസെടുത്തുകൊണ്ടിരിക്കുമ്പോള്‍ കുട്ടികളുടെ മുന്നില്‍ വെച്ച് കൊല ചെയ്യപ്പെട്ടത്. ജയകൃഷ്ണനു നേരെ നേരത്തെ ഭീഷണിയുണ്ടായിരുന്നതിനാല്‍ സംരക്ഷക്കായി ഗണ്‍മാനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

ജയകൃഷ്ണന്‍ വധിക്കപ്പെടുമ്പോള്‍ ഗണ്‍മാന്‍ അടുത്തുണ്ടായിരുന്നില്ലെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആ സമയം സ്കൂളിനടുത്തുള്ള ചായക്കടയിലായിരുന്നു വാസുദേവന്‍ നമ്പൂതിരി. വാസുദേവന്‍ നമ്പൂതിരി അടുത്തുണ്ടായിരുന്നെങ്കില്‍ ആക്രമം തടയാമായിരുന്നു.

ആക്രമണം നടക്കുന്ന സമയത്ത് വാസുദേവന്‍ നമ്പൂതിരിയുടെ കൈയില്‍ തോക്കുണ്ടായിരുന്നില്ല. തന്നെ ആക്രമിച്ചവര്‍ തോക്ക് തട്ടിയെടുത്തുവെന്നാണ് വാസുദേവന്‍ നമ്പൂതിരി ഇതേ കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം വാസുദേവന്‍ നമ്പൂതിരിയുടെ ആറളത്തെ വീടിന് സമീപം തോക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അക്രമികളെ തടയാന്‍ വാസുദേവന്‍ നമ്പൂതിരി ഒന്നും തന്നെ ചെയ്തിട്ടില്ല. കുറ്റപത്രത്തില്‍ പറയുന്നു.

അന്വേഷണവിധേയമായി സസ്പെന്‍ഷനിലാണ് ഇപ്പോള്‍ വാസുദേവന്‍ നമ്പൂതിരി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X