ജൂണ്‍ 27 ന് കേരളത്തില്‍ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: വിവാദം സൃഷ്ടിച്ച പ്സസ് ടു പ്രശ്നത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ ബഹളമുണ്ടാക്കുമ്പോള്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരം തെരുവിലേക്ക് വ്യാപിപ്പിക്കാന്‍ പരിപാടികള്‍ ആവീഷ്കരിക്കുന്നു. ഇത് പ്രകാരം ജൂണ്‍ 27 ചൊവാഴ്ച സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.
സംയുക്ത സമര സമിതിയുടെ ചില മുതിര്‍ന്ന നേതാക്കളെ ബുധനാഴ്ച ജയിലില്‍ നിന്ന് വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് വിദ്യാഭ്യാസ ബന്ദിന്റെ പ്രഖ്യാപനമുണ്ടായത്. ഹൗസിങ് ബോര്‍ഡിനടുത്ത് വച്ച് ഹയര്‍ സെക്കണ്ടറി ഡയറക്ടറെ ആക്രമിച്ചതുമായി ബന്ധപ്പട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫിനെ കെ എസ് യു പ്രവര്‍ത്തകര്‍ മേലിലും വഴി തടയും എന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് സതീശന്‍ പനേച്ചി അറിയിച്ചു. സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ നടപടിയെടുക്കുന്നത് വരെ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.