കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്ലസ് ടു പ്രശ്നത്തില്‍ സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: പ്ലസ് ടു പ്രശ്നത്തില്‍ വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം ശക്തിപ്പെടുത്തുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണന്‍ പറഞ്ഞു.
പ്ലസ് ടു പ്രശ്നത്തില്‍ യു.ഡി.എഫ് നടത്തിവരുന്ന സമരം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് യു.ഡി.എഫ് ഉന്നതാധികാര സമിതി നടത്തിയ ചര്‍ച്ചക്കു ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജൂലൈ ആറിന് യു.ഡി.എഫ് എം.എല്‍.എമാരും നേതാക്കളും സെക്രട്ടറിയേറ്റിനു മുന്നില്‍ ധര്‍ണ നടത്തും. ജൂലൈ 15ന് എല്ലാ ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. പ്ലസ് ടു സ്കൂളുകള്‍ അനുവദിച്ചതിലെ അഴിമതി തുറന്നു കാണിക്കാന്‍ വാഹനജാഥകളും യോഗങ്ങളും സംഘടിപ്പിക്കും.
നിയമസഭ വീണ്ടും ചേരുന്ന ദിവസമായ ജൂലൈ 17ന് നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.