കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരുമായുള്ള ഇടപാട് എളുപ്പത്തിലാക്കാന്‍ ഫ്രന്റ്സ് തുടങ്ങി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുള്ള ജനങ്ങളുടെ ഇടപാടുകള്‍ എളുപ്പമാക്കാനായി തലസ്ഥാന നഗരിയില്‍ ഫ്രന്റ്സ് എന്ന സേവനകേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങി.

വ്യാഴാഴ്ച്ച മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഫ്രന്റ്സ് ഉദ്ഘാടനം ചെയ്തത്.

fast, reliable, instant, efficient, network for disbursement of services എന്നാണ് സ്ഥാപനത്തിന്റെ പൂര്‍ണനാമം.

ജനങ്ങള്‍ക്ക് ബില്ലുകള്‍ അടക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുന്നതിനും സൗകര്യപ്രദമായസംവിധാനം ഒരുക്കുക എന്നതാണ് ഫ്രന്റ്സിലൂടെ ലക്ഷ്യമിടുന്നത്.

വൈദ്യുതി ബില്‍, വാട്ടര്‍ അതോറിറ്റി ബില്‍, സ്വത്ത് നികുതി, തൊഴില്‍ നികുതി, കെട്ടിട നികുതി, അടിസ്ഥാന നികുതി, പുതിയ റേഷന്‍ കാര്‍ഡ്, വാഹന നികുതി, മോട്ടോര്‍ വാഹനനികുതി(105 തരം), മോട്ടോര്‍ വാഹന വകുപ്പിലേക്കുള്ള ലൈസന്‍സ് ഫീ(20 തരം), മോട്ടോര്‍ വാഹന വകുപ്പിലേക്കുള്ള പെര്‍മിറ്റ് ഫീ(142 തരം), മോട്ടോര്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഫീ (37 തരം), കേരള സര്‍വകലാശാലാ പരീക്ഷാ ഫീ, കേരള സര്‍വകലാശാലയിലേക്കുള്ള പൊതുഫീ, വ്യാപാര ലൈസന്‍സ് ഫീ എന്നിവ ഫ്രന്റ്സിലടക്കാം.

കമ്പ്യൂട്ടവത്കരിച്ച 20 കൗണ്ടറുകള്‍ ഫ്രന്റ്സില്‍ പ്രവര്‍ത്തിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനസമയം. സ്ഥാപനത്തിന്റെ സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X