കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
അന്തിക്കാട്ട് 300 പേര്‍ക്ക് ഭക്ഷ്യവിഷബാധ
അന്തിക്കാട്: തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് മുന്നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയേറ്റ ചിലരെ അന്തിക്കാട് സര്‍ക്കാര്‍ ആശുപത്രിയിലും പുത്തന്‍പീടിക പാദവു ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുറ്റിച്ചൂര്‍ കടവിലെ ജുമാമസ്ജിദില്‍ ഞായറാഴ്ച്ച നടത്തിയ സദ്യയില്‍ നെയ്ച്ചോറ് കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റവര്‍ക്ക് ഛര്‍ദിയും വയറിളക്കവുമാണുണ്ടാകുന്നത്. മിക്കവരെയും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.