കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ശ്രീലങ്കയില്‍ 11 പേര് കൊല്ലപ്പെട്ടു
കൊളംബോ: ശ്രീലങ്കയില്‍ വ്യത്യസ്ത സംഭവങ്ങളില്‍ ഏഴ് പുലികളും നാല് സൈനികരും കൊല്ലപ്പെട്ടു.
സളമ്പിക്കുളത്ത് കുഴിബോംബ് പൊട്ടിതെറിച്ച് സൈന്യത്തിന്റെ ഒരു വാഹനം തകര്‍ന്നു. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു.
ട്രിങ്കോമാലിയില്‍ ഒരു പോലീസുകാരനെ പുലികളുടെ സംഘത്തില്‍ പെടുന്ന ഒരാള്‍ വെടിവെച്ചുകൊന്നു. പുലിയെ പിന്തുടര്‍ന്ന പോലീസ് സംഘം അയാളെ കൊലപ്പെടുത്തി.
വിലയോയയില് പുലികളുടെ ബങ്കറിനു നേരെ ആക്രമണം നടത്തിയ സൈനികര്‍ മൂന്ന് പേരെ കൊന്നു. ചാവക്കച്ചേരിയിലും പോനാറിലും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പുലികള്‍ കൊല്ലപ്പെട്ടു.