കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലം-തിരുവനന്തപുരം ജലപാതയില്‍ ഇനി ഹൗസ്ബോട്ട് സര്‍വീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി :സ്വകാര്യ മേഖലയുടെ സഹകരണത്തോടെ കൊല്ലം-തിരുവനന്തപുരം ജലപാതയില്‍ ടൂറിസം വകുപ്പ് ഹൗസ്ബോട്ട് സര്‍വീസ് ആരംഭിക്കും.20 കോടിയുടെ ഈ പദ്ധതി ആക്കുളം, വേളി വിനോദസഞ്ചാരകേന്ദ്രങ്ങളുടെ വികസനത്തിനും സഹായകമാകും.

ആകെ 60 കിലോമീറ്റര്‍ ജലപാതയാണ് വികസിപ്പിക്കുക. ഇത് സംബന്ധിച്ച് നാറ്റ്പാക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്ന് ടൂറിസം സെക്രട്ടറി അമിതാഭ് കാന്ത് പറഞ്ഞു. ജലപാതയുടെ വീതിയിലും കുറുകെയുള്ള പാലങ്ങളുടെയും വൈവിധ്യം കണക്കിലെടുത്ത് ഉപയോഗിക്കാവുന്ന ഹൗസ്ബോട്ടുകളുടെ രൂപരേഖയും നാറ്റ്പാക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വികസനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കിയാല്‍ അടുത്ത വര്‍ഷം ഡിസംബറില്‍ സര്‍വീസ് ആരംഭിക്കാനാകും. ദേശീയ ജലപാതയിലെ പരവൂര്‍,നടയറ,വര്‍ക്കല,കോഴിത്തോട്ടം,കഠിനംകുളം,തുമ്പ എന്നീ കേന്ദ്രങ്ങളും വികസനത്തില്‍ ഉള്‍പ്പെടും.ഇതു വഴി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കും.

ജലപാതയുടെ അഞ്ച് കേന്ദ്രങ്ങളില്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കും. കയര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ കൂടുതലുള്ള ഗ്രാമങ്ങളാണ് ടെര്‍മിനലുകള്‍ക്കായി നാറ്റ്പാക് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത് ഈ പ്രദേശങ്ങളുടെ വികസനത്തിന് ഉപകരിക്കുമെന്ന് നാറ്റ്പാക് പറയുന്നു.

House Boat Serviceജലപാത ഹൗസ്ബോട്ടുകള്‍ക്കായി തുറന്നുകൊടുക്കുന്നത് വന്‍ വികസനത്തിന് വഴിയൊരുക്കും.കായലോരത്ത് പാര്‍ക്കിംഗ് ജെട്ടികളും മോട്ടലുകളും ഉയര്‍ന്നുവരുമെന്നും നാറ്റ്പാക് ചൂണ്ടിക്കാട്ടുന്നു.

ഉള്‍നാടന്‍ ജലപാതകള്‍ വഴി മലിനീകരണവും അപകടനിരക്കും കുറയ്ക്കാം.ജലപാതയുടെ വികസനം പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ടും നാറ്റ്പാക് സമര്‍പ്പിച്ചിട്ടുണ്ട്.

മനോഹരമായ കായല്‍ത്തീരങ്ങളെ ബന്ധിപ്പിക്കുന്ന ജലപാതയുടെ വികസനം സംസ്ഥാനത്തേക്ക് വന്‍തോതില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഈ പദ്ധതി വിജയമെന്ന് കണ്ടാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X