• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിദേശമലയാളികള്‍ക്ക് സേവനഹസ്തവുമായി കെയര്‍ കണക്ഷന്‍സ്

  • By Staff

കൊച്ചി: വിദേശരാജ്യങ്ങളില്‍ ജോലിയെടുക്കുന്ന കേരളീയര്‍ക്ക് വിപുലമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെയര്‍ കണക്ഷന്‍സിന്റെ പദ്ധതി തുടങ്ങി.

വിദേശ ഇന്ത്യക്കാരുടെ ഇടയില്‍ നടത്തിയ വിശദമായ പഠനങ്ങള്‍ക്ക് ശേഷം അവര്‍ക്ക് അത്യാവശ്യമെന്ന് കണ്ടെത്തിയ സേവനങ്ങളാണ് കെയര്‍ കണക്ഷന്‍സ് ആവിഷ്കരിച്ചിരിക്കുന്നത്. വിദേശത്തുനിന്നും അവധിയില്‍ വരുന്ന ഒരാള്‍ക്ക് വിമാനത്താവളം മുതല്‍ വാഹനസൗകര്യമേര്‍പ്പെടുത്തുക, റിട്ടേണ്‍ ടിക്കറ്റ് ബുക്കിംഗ്, കണ്‍ഫര്‍മേഷന്‍, കാര്‍ഗോ ക്ലിയറന്‍സ്, താമസസൗകര്യം എന്നിവ കമ്പനി ചെയ്തുകൊടുക്കും. റെന്റല്‍ കാര്‍, റെന്റല്‍ മൊബൈല്‍ ഫോണ്‍, റിസോര്‍ട്ട്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയും സേവനങ്ങളില്‍ ഉള്‍പ്പെടും.

എഞ്ചിനീയറിംഗ്, മെഡിസിന്‍, മാനേജ്മെന്റ് രംഗങ്ങളില്‍ കുട്ടികള്‍ക്ക് ഉന്നതിവിദ്യാഭ്യാസത്തിന് പ്രവേശനം, കലാസാഹിത്യരംഗങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് വേദികളൊരുക്കുക, സ്പെഷ്യാലിറ്റി ആശുപത്രികളില്‍ മെഡിക്കല്‍ ചെക്കപ്പിനും ചികിത്സയ്ക്കുമുള്ള സൗകര്യം എന്നിവയും പ്രത്യേക സേവനപദ്ധതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

വീട് പണിയുന്നതിന് ആര്‍ക്കിടെക്ട്, എഞ്ചിനീയര്‍, കോണ്‍ട്രാക്ടര്‍ എന്നിവരെ കെയര്‍ കണക്ഷന്‍സ് ചുമതലപ്പെടുത്തും. വിവിധ വകുപ്പുകളില്‍ നിന്നുള്ള അനുമതി, ഭവനവായ്പ എന്നിവയും ഇതുമായി ബന്ധപ്പെട്ട് ചെയ്തുകൊടുക്കും. നാട്ടില്‍ അടച്ചിട്ട് പോകുന്ന വീടുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം വീടുകളോ ഫ്ലാറ്റുകളോ കമ്പനിയെ ഏല്‍പ്പിച്ചാല്‍ വാടകയ്ക്ക് കൊടുത്ത് വരുമാനം നല്‍കാനും പദ്ധതിയുണ്ട്.

നിക്ഷേപങ്ങള്‍ക്കും മറ്റുമായുള്ള ബിസിനസ്-ഫിനാല്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി, വ്യവസായസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം, എസ്റേറ്റ് സര്‍വീസ്, ലീഗല്‍ കണ്‍സള്‍ട്ടന്‍സി, ഇവന്റ് മാനേജ്മെന്റ് എന്നിവയും സേവനപരിപാടിയുടെ ഭാഗമാണ്. ഇവന്റ് മാനേജ്മെന്റില്‍ വിവാഹം, സമ്മേളനം, ആഘോഷങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

ടെലഫോണ്‍ ബില്‍, വീട്ടുകരം, എന്നിവ അടയ്ക്കുന്നതിനും വൃദ്ധമാതാപിതാക്കളുടെ പരിരക്ഷ, തീര്‍ത്ഥാടനം, ഉല്ലാസയാത്രകള്‍ തുടങ്ങിയവയ്ക്കും സംവിധാനമുണ്ട്.

കെയര്‍ കണക്ഷന്‍സ് സേവനപദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ വ്യക്തിഗതസേവനങ്ങള്‍ക്കായും പ്രത്യേകവിഭാഗം ഉണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ക്കൂടിയും ഇ-മെയില്‍ വഴിയും ആവശ്യങ്ങള്‍ അറിയിക്കാം. ഇ-സര്‍വീസ് ആയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. കമ്പനി ഉടനെത്തന്നെ സജ്ജീകരിക്കുന്ന ഐ-കെയര്‍ ഇന്ത്യ എന്ന പോര്‍ട്ടലില്‍ വിവിധ സേവനങ്ങളുടെ വിശദവിവരങ്ങള്‍ ഉണ്ടാകും.

രണ്ട് തരം അംഗത്വപദ്ധതികളാണുള്ളത്. ഒരു തവണ മാത്രം അടയ്ക്കേണ്ട 250 ഡോളറിന്റെ ആജീവനാന്ത അംഗത്വവും 500 ഡോളറിന്റെ സ്ഥിരം ഫാമിലി അംഗത്വവും. വാര്‍ഷികവരിസംഖ്യയില്ല. കമ്പനിയുമായുള്ള പ്രത്യേക കരാര്‍ പ്രകാരം ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയില്‍ അംഗങ്ങള്‍ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും കോഴിക്കോട്ടുമാണ് കമ്പനിയുടെ ശാഖകള്‍ തുടങ്ങുക.

ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ. നന്ദനാണ് കമ്പനിയുടെ ചെയര്‍മാന്‍. എസ്. ശ്രീകുമാര്‍ മാനേജിംഗ് ഡയറക്ടറും. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സുകുമാരന്‍ നായര്‍, പി.എസ്.എല്‍.വി മുന്‍ പ്രൊജക്ട് ഡയറക്ടര്‍ ഡോ. എം.എസ്.ആര്‍. ദേവ്, പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സി.പി.പി പിള്ള തുടങ്ങിയവരാണ് ഡയറക്ടര്‍മാര്‍. വിദേശ ഇന്ത്യക്കാരുടെ പ്രതിനിധികളായി കുവൈറ്റില്‍ നിന്നും എന്‍.എസ്. ദാസ്, ജര്‍മ്മനിയില്‍ നിന്നും കൈപ്പുഴ ജോണ്‍ മാത്യു, അമേരിക്കയില്‍ നിന്നും ഡോ. പി.ജെ. ജോസഫ് എന്നിവരും ഡയറക്ടര്‍ ബോര്‍ഡിലുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more