കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജ്യോതിബസു ആശുപത്രിയില്‍
ദില്ലി: സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിനിടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു തലകറങ്ങിവീണു. ബസുവിനെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബസുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
യോഗം നടക്കുന്നതിനിടെ ബസുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. യോഗത്തില്‍ പങ്കെടുത്തവരോട് തനിക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബസുവിനെ ആദ്യം പ്രവേശിപ്പിച്ചത് രാംമനോഹര്‍ലോഹ്യ ആശുപത്രിയിലാണ്. പിന്നീട് അദ്ദേഹത്തെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മാറ്റുകയായിരുന്നു. കാര്‍ഡിയോളജിസ്റ്റ് കെ.എസ്. റെഡ്ഡിയുടെ ചികിത്സയിലാണ് ബസു.