കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിച്ചെണ്ണ: കൊച്ചിവിപണിയില്‍ പ്രതിസന്ധി തുടരുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: നാഫെഡ് കൊപ്രസംഭരണം പുനരാരംഭിച്ചിട്ടും വെളിച്ചെണ്ണ വിപണിയിലെ പ്രതിസന്ധി തുടരുന്നു. കൊപ്രയുടെ നിരക്ക് താങ്ങുവിലയായ 3250 രൂപയിലെത്തും വരെ സംഭരണം തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ചുരുങ്ങിയ സമയത്തിനുള്ളില്‍ അരലക്ഷം ടണ്‍ കൊപ്ര സംഭരിക്കാന്‍ നാഫെഡ് തയാറായാല്‍ മാത്രമേ ഇതുകൊണ്ട് പ്രയോജനമുണ്ടാവുകയുള്ളൂവെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

കേരളത്തില്‍ നിന്ന് ഇതിനകം സംഭരിച്ച 45,000 ടണ്‍ കൊപ്ര എണ്ണയാക്കി ഉത്തരേന്ത്യന്‍ വിപണികളില്‍ ഇറക്കുമെന്ന് വ്യക്തമായതോടെ വ്യാപാരികള്‍ വിപണിയില്‍ നിന്ന് പിന്മാറാന്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ പിന്മാറ്റം കൊച്ചി വിപണിയില്‍ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും നിരക്ക് വീണ്ടും താഴാന്‍ ഇടയാക്കും. അതേസമയം കൊച്ചി വിപണിയില്‍ വില ഇടിയുന്നതോടെ നാഫെഡ് ഉത്തരേന്ത്യന്‍ വിപണികളില്‍ താഴ്ന്ന വിലക്ക് ചരക്ക് വിറ്റഴിക്കാനും നിര്‍ബന്ധിതരാവും.

മുന്‍വാരത്തില്‍ 2875 രൂപയില്‍ തുടങ്ങി വിപണി, വാരാന്ത്യത്തില്‍ 2975 രൂപയായി കയറിയ്കിെലും പല ദിവസങ്ങളിലും വ്യാപാരം കുറവായിരുന്നു. കൊപ്ര 1970 രൂപയില്‍ നിന്ന് 2005 രൂപയിലേക്ക് ഉയര്‍ന്നു.

കുരുമുളക് വിപണി വീണ്ടും ഊഹക്കച്ചവടക്കാരുടെ പിടിയില്‍ അമര്‍ന്നു. വിദേശ ഓര്‍ഡറുകളുടെ അഭാവം നിലനില്‍ക്കെ ആഭ്യന്തര വിപണിയില്‍ അവധിനിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തിലാണം ഊഹക്കച്ചവടക്കാര്‍. ഊഹക്കച്ചവടക്കാരുടെ നീക്കം വിദേശ ഓര്‍ഡറുകള്‍ കൂടുതലായി എത്തുന്നതിന് തടസ്സാമയിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ആവശ്യപ്പെടുന്നത് ഇന്ത്യയാണ്. ടണ്ണിന് 5000 ഡോളര്‍. കുരുമുളകിന് 3450 രൂപ വരെ താഴ്ത്തി ക്വട്ടേഷന്‍ ഇറക്കിയിരുന്ന ഇന്തോനേഷ്യ ഇപ്പോള്‍ 3800 ഡോളറാണ് ക്വാട്ട് ചെയ്യുന്നത്. മലേഷ്യയും വിയറ്റ്നാമും 4000 ഡോളറാണ് കുരുമുളകിന് രേഖപ്പെടുത്തുന്നത്.

ടയര്‍ വ്യവസായികള്‍ വില ഉയര്‍ത്തി റബര്‍ ശേഖരിക്കാന്‍ ഈ ആഴ്ചയിലും താല്‍പര്യം കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ സംഭരിച്ച റബര്‍ ഉത്തരേന്ത്യന്‍ വിപണികളില്‍ പോയ വാരത്തില്‍ വന്‍തോതില്‍ വില്‍പ്പനക്ക് ഇറക്കിയതാണ് സൂചന. 3200 രൂപയില്‍ വിപണനം ആരംഭിച്ച നാലാം ഗ്രേഡ് റബര്‍ വാരാന്ത്യത്തില്‍ 3225 രൂപയായി. അണ്‍ ഗ്രേഡ് റബര്‍ 2525-2850 രൂപയിലാണ് വിപണി അവസാനിച്ചത്. സംസ്ഥാനത്തെ പ്രമുഖ വിപണികളിലായി പോയ വാരത്തില്‍ മൊത്തം 2000 ടണ്‍ റബറിന്റ വിപണനം നടന്നു.

അന്താരാഷ്ട്ര വിപണിയില്‍ പോയ വാരത്തില്‍ സ്വര്‍ണ്ണവില താഴ്ന്നു. ഔണ്‍സിന് 280 ഡോളറില്‍ വിപണനം ആരംഭിച്ച സ്വര്‍ണ്ണം 278 ഡോളറായി കുറഞ്ഞു. മുംബൈ വിപണിയില്‍ പത്ത് തോല സ്വര്‍ണ്ണബിസ്ക്കറ്റിന്റെ നിരക്ക് 52,500 രൂപയാണ്. കേരളത്തില്‍ പവന്റെ നിരക്ക് 3392 രൂപയില്‍ നില്‍ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X