സൗദി മരുഭൂമിയില്‍ മലയാളികളുടെ ജഡം
മമ്പാട്: സൗദിയിലെ മരുഭൂമിയില്‍ രണ്ടു മലയാളികളുടെ ജഡം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചു. മമ്പാട് തോട്ടിന്റക്കരെ ചുള്ളിയില്‍ അബ്ദുള്ളയുടെ മകന്‍ സാദിഖ് അലി (28) യാണ് മരിച്ചവരില്‍ ഒരാള്‍. തൃശൂര്‍ സ്വദേശിയായ റജി യാണ് രണ്ടാമത്തെയാള്‍ എന്നു കരുതപ്പെടുന്നു.
സാദിഖ് അലിയുടെ മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ച മമ്പാട്ടുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ വിവരം ലഭിച്ചു.റിയാദില്‍ നിന്ന് 500 കിലോ മീറ്റര്‍ അകലെ ലൈ അഫ്റാജിലേയ്ക്കുള്ള വഴിയരുകില്‍ മരുപ്രദേശത്താണ് ദിവസങ്ങള്‍ പഴകിയ ജഡങ്ങള്‍ കണ്ടെത്തിയത്.
റിയാദില്‍ അമേരിക്കന്‍ കമ്പനിയായ ലൂസെന്റ് ടെക്നോളജീസിലെ ടെക് നീഷ്യനായിരുന്നു സാദിഖ്.ജൂലൈ 18 ന് കമ്പനി ആവശ്യാര്‍ത്ഥം കമ്പനി വാഹനത്തില്‍ റെജിയോടൊപ്പം പുറപ്പെട്ടതായിരുന്നു അദ്ദേഹം.
ജഡത്തില്‍ നിന്നു കിട്ടിയ ഐഡന്റിറ്റി കാര്‍ഡാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. വിവരമറിഞ്ഞ കമ്പനി അധികൃതര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കിടന്നിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ വാഹനം കണ്ടെത്തി.
സാദിഖ് അലി മൂന്നു മാസം മുമ്പ് നാട്ടിലെത്തിയിരുന്നു. മഞ്ചേരി മേലാക്കത്തെ മസ്ല ്യാ രകത്ത് സമീനയാണ് ഭാര ്യ.