Get Updates
Get notified of breaking news, exclusive insights, and must-see stories!

കുമാരമംഗലത്തിന്റെ നില വഷളായി

ദില്ലി: രക്താര്‍ബുദം ബാധിച്ച് ദില്ലിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ കഴിയുന്ന കേന്ദ്രമന്ത്രി രംഗരാജന്‍ കുമാരമംഗലത്തിന്റെ ആരോഗ്യനില ആഗസ്ത് 22 ചൊവാഴ്ച കൂടുതല്‍ വഷളായി. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉപകരണങ്ങളുടെ സഹായത്താല്‍ കുമാരമംഗലത്തിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള പരിശ്രമത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.കെ . ശര്‍മ്മ പറഞ്ഞു.

ആഗസ്ത് 21 തിങ്കളാഴ്ച കുമാരമംഗലത്തിന്റെ ആരോഗ്യനില അല്‍പം മെച്ചപ്പെട്ടിരുന്നുവെങ്കിലും ചൊവാഴ്ച രാവിലെ സ്ഥിതി വഷളാവുകയായിരുന്നു.

ആഗസ്ത് 12 നാണ് വിട്ടുമാറാത്ത പനിയുമായി കേന്ദ്രമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം രക്താര്‍ബുദമാണെന്നു പിന്നീട് കണ്ടെത്തുകയായിരുന്നു. ആഗസ്ത് 15 ഓടെ ആന്തരാവയവങ്ങള്‍ പലതും പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന്് യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+