കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഗോപാല്‍ തിങ്കളാഴ്ച വീണ്ടും വീരപ്പനെ കാണും
ചെന്നൈ: വീരപ്പനുമായി ചര്‍ച്ച നടത്താന്‍ ആഗസ്ത് 28 തിങ്കളാഴ്ച നക്കീരന്‍ ഗോപാല്‍ വീണ്ടും കാട്ടിലേക്ക് പോകും. ഈ മാസം ഇത് മൂന്നാമത്തെ തവണയാണ് ഗോപാല്‍ കാട്ടിലേക്ക് പോകുന്നത്.
ആഗസ്ത് 25 വെള്ളിയാഴ്ച കര്‍ണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണയും തമിഴ്നാട് മുഖ്യമന്ത്രി കരുണാനാധിയും തമ്മില്‍ ചെന്നൈയില്‍ വെച്ച് ചര്‍ച്ച നടത്തി. ഗോപാലിനെ വീണ്ടും ഇരുസര്‍ക്കാരുകളുടെയും ദൂതനായി കാട്ടിലേക്കയക്കാന്‍ ഇരുമുഖ്യമന്ത്രിമാരും തീരുമാനിച്ചു.
വീരപ്പനെതിരായ പോലീസ് ഓപ്പറേഷനിടയില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി 10 കോടി രൂപ നീക്കിവെക്കാന്‍ ഇരുമുഖ്യമന്ത്രിമാരും തീരുമാനിച്ചു. ഇതിനായി ഇരുസംസ്ഥാനങ്ങളും അഞ്ച് കോടി വീതം നല്‍കും.
ടാഡ കേസില്‍ പെട്ട് ജയിലില്‍ കഴിയുന്ന വീരപ്പന്റെ അനുയായികളെ വിട്ടയക്കാന്‍ ഇരുസര്‍ക്കാരുകളും നേരത്തെ തീരുമാനിച്ചിരുന്നു.