കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബസ് നദിയില്‍ വീണ് 45 മരണം
മെറു : കെനിയയില്‍ ബസ് നദിയില്‍ വീണ് 45 പേര്‍ മരിച്ചു. ആഗസ്ത് 24 വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
മൗവില്‍ നിന്നും മൊംബാസയിലേക്ക് പോയ ബസാണ് പാലം തകര്‍ത്തുകൊണ്ട് നിതി നദിയില്‍ വീണത്. ബസ് തിങ്ങിനിറഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടുതല്‍ പേര്‍ മരിച്ചിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.