കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മരണം 1000 കവിഞ്ഞേക്കും

  • By Staff
Google Oneindia Malayalam News

കല്‍ക്കട്ട: പശ്ചിമബംഗാളില്‍ പ്രളയം മൂലം മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞേക്കും.

മുര്‍ഷിദാബാദ് ജില്ലയില്‍ മാത്രം അഞ്ഞൂറോളം പേരാണ് മരിച്ചത്. ബിര്‍ഭം ജില്ലയില്‍ കുറഞ്ഞത് 300 പേര്‍ പ്രളയതാണ്ഡവത്തിന് ഇരയായി.

435 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ്. 217 പേരെ കാണാതായെന്ന് ഉപമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജി അറിയിച്ചു.

ഹൂഗ്ലി നദിയില്‍ വന്‍വേലിയേറ്റമുണ്ടായതിനെ തുടര്‍ന്ന് നദിക്കടുത്ത് താമസിക്കുന്നവര്‍ക്ക് സപ്തംബര്‍ 25 തിങ്കളാഴ്ച അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നദിയുടെ ഇരുകരകളിലും താമസിക്കുന്നവരോട് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കത്തയുടെ കിഴക്കുഭാഗത്തൂടെയാണ് നദി കടന്നുപോകുന്നത്.

പ്രളയബാധിത പ്രദേശങ്ങളില്‍ 50 ലക്ഷത്തോളം വീടുകളാണ് തകര്‍ന്നുവീണത്.

അതിനിടെ, പ്രളയം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ കേന്ദ്രം അവഗണനയാണ് കാട്ടുന്നതെന്ന് ബംഗാള്‍ ഇടതുമുന്നണി സമിതി ആരോപിച്ചു. സംസ്ഥാനത്തിന് കേന്ദ്രം ഗ്രാന്റുകളൊന്നും അനുവദിക്കാത്തത് നിര്‍ഭാഗ്യകരമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസെ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X