Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്നണിബാഹ്യ ബന്ധങ്ങളില്ല: യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫിലെ ഘടകകക്ഷികള്‍ മുന്നണിക്കു പുറത്തുള്ളവരുമായി ഒരു വിധത്തിലുള്ള ബന്ധങ്ങളുമുണ്ടാക്കില്ലെന്ന് യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച വിളിച്ചുകൂട്ടിയ വാര്‍ത്താസമ്മേളനത്തില്‍ യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്-മാണി, കേരളാ കോണ്‍ഗ്രസ്-ജേക്കബ് എന്നീ കക്ഷികള്‍ മുന്നണിബാഹ്യ ബന്ധങ്ങളുണ്ടാക്കിയത് അടഞ്ഞ അദ്ധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കക്ഷികളെല്ലാം തങ്ങളുടെ നിലപാട് യോഗത്തില്‍ വിശദീകരിച്ചുവെന്നും കണ്‍വീനര്‍ പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പരാജയപ്പെട്ടുവെങ്കിലും അവര്‍ അത് സമ്മതിക്കാന്‍ തയ്യാറായിട്ടില്ല. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നേതൃസ്ഥാനത്തേക്ക് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചതായി ശങ്കരനാരായണന്‍ അറിയിച്ചു.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സുകുമാര്‍ ഉമ്മനെ നീക്കിയത് അദ്ദേഹം അഴിമതിക്ക് കൂട്ടു നില്ക്കാത്തതിനാലാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+