കണ്ണൂര്‍: യുഡിഎഫിന് കൂടുതല്‍ സീറ്റുകള്‍
കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടന്ന 18 വാര്‍ഡുകളിലെയും ഫലം അറിവായപ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. 12 വാര്‍ഡുകള്‍ യുഡിഎഫ് നേടിയപ്പോള്‍ ആറെണ്ണം എല്‍ഡിഎഫിനാണ്.
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ കൂടി യുഡിഎഫ് നേടി. ഇതോടെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷമായി. ആകെ 12 സീറ്റുകളില്‍ എട്ട് എണ്ണം യുഡിഎഫ് നേടിയപ്പോള്‍ നാലു സീറ്റുകള്‍ എല്‍ഡിഎഫിനാണ്.
ഇതോടെ 79 ഗ്രാമപഞ്ചായത്തുകളില്‍ 54 എണ്ണത്തില്‍ എല്‍ഡിഎഫും 25 എണ്ണത്തില്‍ യുഡിഎഫും ഭൂരിപക്ഷം നേടി. ഒമ്പതു ബ്ലോക്കു പഞ്ചായത്തുകളില്‍ എട്ടെണ്ണം എല്‍ഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്.
പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള എട്ടു പഞ്ചായത്തുകളിലായി 18 വാര്‍ഡുകളിലെ മുപ്പതു ബൂത്തുകളിലാണ് ഒക്ടോബര്‍ 10ചൊവാഴ്ച വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടം വോട്ടെടുപ്പില്‍ നടന്ന അക്രമങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇവിടെ റീപോളിംഗിന് ഉത്തരവിടുകയായിരുന്നു.