കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതി സന്ദര്‍ശിച്ചു

  • By Staff
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാര്‍ ഡാം പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി ഒക്ടോബര്‍ 10-ന് ചൊവാഴ്ച ഡാം സന്ദര്‍ശിച്ചു. ഡി.കെ. മിത്തലിന്റെ നേതൃത്വത്തിലുള്ളആറംഗ സംഘമാണ് ഡാം സന്ദര്‍ശിച്ചത്.

ഉത്തര്‍പ്രദേശ് പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ ആര്‍.എസ് വാര്‍ഷെനെ, മധ്യപ്രദേശ് പിഡബ്ല്യുഡി ചീഫ് എഞ്ചിനീയര്‍ ജെ.കെ. തിവാരി, മോണ്‍ഡേ ഉപാധ്യായ, കെ.എസ്. ഗാന്ധ്പൂര്‍, പ്രൊഫ. മോഹനകൃഷ്ണന്‍, എം.കെ. പരമേശ്വരന്‍ നായര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സമിതി വിലയിരുത്തി. മുല്ലപ്പെരിയാര്‍ പ്രധാന ഡാം, ബേബി ഡാം, സ്പില്‍വേ, സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സംഘം പരിശോധന നടത്തിയത്.

കേരള, തമിഴ്നാട് പ്രതിനിധികള്‍ പങ്കെടുക്കുന്ന വിദഗ്ധ സമിതി യോഗം ചേര്‍ന്ന് കൈക്കൊള്ളുന്ന നടപടികള്‍ മൂന്നാഴ്ചയ്ക്കകം സുപ്രീം കോടതിയെ അറിയിക്കണമെന്ന് വിധിയുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. ഡോ. സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സപ്തംബര്‍ 14-നായിരുന്നു വിധി. ഡാമിലെ ജലനിരപ്പ് ആദ്യം 145 അടിയായും പിന്നീട് 152 അടിയായും ഉയര്‍ത്താന്‍ കഴിയുമോ എന്നതാണ് സമിതി അംഗങ്ങള്‍ പരിശോധിച്ചത്.

ഡാം ബലപ്പെടുത്താന്‍ സ്വീകരിച്ച മാര്‍ങ്ങളെക്കുറിച്ച് ആരാഞ്ഞ സമിതി അണക്കെട്ടിന്റെ മുകള്‍ത്തട്ടില്‍ നിന്ന് അടിത്തട്ടിലേക്ക് കമ്പികള്‍ അടിച്ചിറക്കി. കോണ്‍ക്രീറ്റ് നിറച്ച ഭാഗങ്ങള്‍ വിശദമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്.

സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര ജലവിഭവശേഷി മന്ത്രാലയത്തിന് സമര്‍പ്പിക്കും. മന്ത്രാലയമാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. ബുധനാഴ്ചയോടെ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നാണ് കരുതുന്നത്.

കേരള അഡീഷണര്‍ ചീഫ് സെക്രട്ടറി എസ്. മോഹന്‍, ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.കെ. ശശി, ഇറിഗേഷന്‍ (ഡിസൈന്‍) ജോ. ഡയറക്ടര്‍ സതീദേവി, ഡിസൈന്‍വിഭാഗം ചീഫ് എഞ്ചിനീയര്‍ ലളിതാ മാര്‍ക്കോസ് എന്നിവരും സമിതിയോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X