കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാര്‍ മോചനം: ദൂതന്മാര്‍ പോരടിക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: കന്നഡ നടന്‍ രാജ്കുമാര്‍ വീരപ്പന്റെ പക്കല്‍ നിന്നും മോചിപ്പിക്കുന്നതിന്റെ ഖ്യാതി അവകാശപ്പെടാന്‍ തമിഴ്നാട്-കര്‍ണ്ണാടക സര്‍ക്കാരുകള്‍ നിയമിച്ച ദൂതന്മാര്‍ മത്സരിക്കുന്നു. ദൂതന്മാര്‍ തമ്മിലുള്ള മാത്സര്യം കാരണം രാജ്കുമാറിന്റെ മോചനം ഒരു ദിവസത്തോളം വൈകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അവസരം മുതലാക്കാന്‍ തമിഴ്നാട് ദേശീയ പ്രസ്ഥാന നേതാവ് പഴ നെടുമാരനും നക്കീരന്‍ എഡിറ്റര്‍ ഗോപാലും തമ്മില്‍ ഒരു ധാരണയില്‍ വരെയെത്തിയെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 17-ന് ചൊവാഴ്ചയോടു കൂടി രാജ്കുമാര്‍ മോചിപ്പിക്കപ്പെടുമെന്ന വാര്‍ത്ത പരന്ന സ്ഥിതിക്ക് ആരുടെ കൂടെയാണ് രാജ്കുമാര്‍ വനത്തില്‍ നിന്നു പുറത്തു വരിക എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

വീരപ്പന്റെ പിടിയിലുള്ള മൂന്നു ബന്ദികളില്‍ രാജ്കുമാറൊഴികെയുള്ള ഒരു ബന്ദിയെ നെടുമാരനും സംഘും അനുഗമിക്കുമ്പോള്‍ ഗോപാല്‍ രാജ്കുമാറിനെയും മറ്റേ ബന്ദിയെയും കൊണ്ടുവരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

രാജ്കുമാറിനെ മോചിപ്പിക്കുന്ന കാര്യത്തില്‍ ലഭിക്കുന്ന പ്രശസ്തി വീതിക്കാന്‍ പോലും ധാരണയായിട്ടുണ്ടെന്നറിയുന്നു. രാജ്കുമാര്‍ മോചിതനായത് ആദ്യം അറിയിക്കുക നെടുമാരനായിരിക്കുമത്രെ. രാജ്കുമാര്‍ കൂടെയുള്ളതു കൊണ്ട് ഗോപാലിന് തീര്‍ച്ചയായും മാധ്യമശ്രദ്ധ കിട്ടുമല്ലോ.

രാജ്കുമാര്‍ ഞായറാഴ്ചയോടെ മോചിതനാകുമെന്ന് നെടുമാരന്റെ അനുയായി പരന്തമന്‍ പ്രഖ്യാപിച്ചതിനെ നക്കീരന്‍ വക്താക്കള്‍ നിശിതമായി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ഒരു അന്തിമ വിവരം ലഭിക്കുക തിങ്കളാഴ്ചയോടു കൂടി മാത്രമേ ലഭിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് നക്കീരന്‍ തിരിച്ചടിച്ചത്.

രാജ്കുമാറും മറ്റു ബന്ദികളും നെടുമാരനോടൊപ്പമാണ് വരുന്നതെങ്കില്‍ തമിഴ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ആക്കം കൂട്ടുമെന്നും നക്കീരന്‍ മുന്നറിയിപ്പു നല്‍കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ തമിഴ്നാട്-കര്‍ണ്ണാടക സര്‍ക്കാരുകള്‍ക്കു പുറമെ കേന്ദ്രസര്‍ക്കാരിനും അത് വലിയ തിരിച്ചടിയാകുമെന്ന് വാരിക പറയുന്നു.

എന്നാല്‍ തമിഴ് സംഘടനകള്‍ നെടുമാരന്റെ സംഭാവനകളെ ന്യായീകരിക്കാനും രംഗത്തിറങ്ങിയിട്ടുണ്ട്. ''ഞങ്ങള്‍ ഗോപാലിന്റെ ശ്രമങ്ങളെ കുറച്ചു കാണുന്നില്ല. പക്ഷെ നിര്‍ണ്ണായകമായ അന്തിമതീരുമാനം വന്നത് നെടുമാരനും സംഘവും രംഗത്തു വന്നപ്പോഴാണ്'' - ഒരു തമിഴ് സംഘടനാ വക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X