കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേരിട്ടു വീട്ടിലേയ്ക്കു സംപ്രേക്ഷണം: തീരുമാനമായില്ല

  • By Staff
Google Oneindia Malayalam News

ദില്ലി: നേരിട്ടു വീട്ടിലേയ്ക്കു സംപ്രേക്ഷണം( ഡയറക്ട് ടു ഹോം-ഡി ടിഎച്ച്) സംവിധാനം ഇന്ത്യയില്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രമന്ത്രി സഭാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം. അഭിപ്രായ വ്യത്യസത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ചുമതലപ്പെട്ട മന്ത്രി സഭാ ഉപസമിതി യോഗം ഒക്ടോബര്‍ 17 ചൊവാഴ്ചയും തീരുമാനമെടുക്കാതെ പിരിഞ്ഞു. ഒക്ടോബര്‍ 29 ന് ഉപസമിതി വീണ്ടും യോഗം ചേരും.

വിദേശമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ ഡി ടി എച്ച് സംവിധാനം അനുവദിക്കാമോ എന്നതിനെപ്പറ്റി നയപരമായ തീരുമാനം കൈക്കൊള്ളുന്നതിനു മുമ്പ് ഇതേപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി സഭാഉപസമിതിയില്‍ ഇക്കാര്യത്തെപ്പറ്റി കടുത്ത അഭിപ്രായവ്യത്യസമുള്ളതായി അറിയുന്നു. എന്നാല്‍ 4800 മെഗാഹെട്സിനു മുകളില്‍ ഫ്രീക്വന്‍സിയുള്ള കെ യു ബാന്‍ഡ് ഡി ടി എച്ച് സംവിധാനം അനുവദിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കാഴ്ചപ്പാടെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ടെലികോം മേ ഖലയിലും ഇതു കൊണ്ട് ഗുണമുണ്ടാകുമെന്നുള്ളതു കൊണ്ടാണിത്.

ഡി ടി എച്ച് സംവിധാനം ഇന്ത്യയില്‍ വരുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1997 ല്‍ അന്നത്തെ ജനതാദള്‍ സര്‍ക്കാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡി ടി എച്ച് വഴിയുള്ള പരിപാടികള്‍ ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ തകര്‍ക്കുമെന്നായിരുന്നു അന്നത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇതിനു ന്യായമായി ചൂണ്ടിക്കാട്ടിയത്. കെ യു ബന്‍ഡ് തരംഗങ്ങളെ സ്വീകരിക്കാന്‍ പര്യാപ്തമായ ആന്റിന ഇന്ത്യയില്‍ ആരും സ്ഥാപിക്കാന്‍ പാടില്ലെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

1996 ഡിസംബറില്‍ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ടി വി യ്ക്ക് ഇന്ത്യയില്‍ ഡി ടി എച്ച് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള അനുവാദം ഏകദേശം നല്‍കിയിരുന്നു. സ്റ്റാര്‍ തങ്ങളുടെ ഡി ടി എച്ച് സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സജ്ജമായപ്പോഴേയ്ക്കും കെ യു ബാന്‍ഡ് ആന്റിനകളെ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുകയായിരുന്നു.

എല്‍ കെ അദ്വാനി, പ്രമോദ് മഹാജന്‍, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, എന്നിവരാണ് ഡി ടി എച്ച് പ്രശ്നം പഠിക്കുന്ന ഇപ്പോഴത്തെ മന്ത്രിസഭാ ഉപസമിതി അംഗങ്ങള്‍. ഡി ടി എച്ച് പ്രക്ഷേപണം ഒരു കുടുംബമാധ്യമമെന്ന ടെലിവിഷന്റെ സ്ഥാനത്തെ തകര്‍ക്കുമെന്നതാണ് ഇത് അനുവദിക്കാതിരിക്കാന്‍ എതിര്‍പ്പുമായി രംഗത്തുള്ളവരുടെ വാദം.

എന്നാല്‍ പ്രസാര്‍ഭാരതി നിയമത്തെക്കുറിച്ച് പഠിച്ച് ശുപാര്‍ ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട വിദദ്ധ സമിതി പ്രസാര്‍ഭാരതിയുടെ കീഴില്‍ ഡി ടി എച്ച് സംപ്രേക്ഷണം ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

വിവരസാങ്കേതികവിദ്യാ രംഗത്തെ പ്രമുഖനായ ഇന്‍ഫോസിസ് ് ചെയര്‍മാന്‍ നാരായണമൂര്‍ത്തി, മാര്‍ക്കറ്റിങ് രംഗത്ത് പ്രമുഖനായ ഷുനു സെന്‍ , ഡിസ്കവറി ചാനല്‍ ഇന്ത്യയുടെ മേധാവി കിരണ്‍ കാര്‍ണിക് എന്നിവരായിരുന്നു വിദഗ്ധ സമിതി അംഗങ്ങള്‍.

1995 ല്‍ ഡി ടി എച്ച് സംപ്രേക്ഷണം ആരംഭിക്കാന്‍ ദൂരദര്‍ശനും ശ്രമിച്ചിരുന്നു. ഡി ടി എച്ച് കേന്ദ്രം സ്ഥാപിക്കാനായി മലേഷ്യയിലെ മീസാറ്റ് എന്ന കമ്പനിയുമായി ദൂരദര്‍ശന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കരാര്‍ പുതുക്കാല്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഈ പദ്ധതി നടപ്പാകാതെ പോവുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X