കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമശേരിയില്‍ ഫാക്ടറിയില്‍ അിബാധ: ഒരു മരണം

  • By Staff
Google Oneindia Malayalam News

കൊച്ചി: കളമശേരിയില്‍ ക്രംബ് ഫാക്ടറിയിലുണ്ടായ വന്‍ അിബാധയില്‍ പൊള്ളലേറ്റ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കളമശേരി എന്‍എസി റോഡിലെ ക്രിപ്സ് ക്രംബ് ഫാക്ടറിയില്‍ ഒക്ടോബര്‍ 18 ബുധനാഴ്ച പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്.

തെന്മല അമ്പനാട് മുത്തയ്യയുടെ മകന്‍ കണ്ണന്‍ (20) ആണ് മരണമടഞ്ഞത്. സാരമായി പൊള്ളലേറ്റ തെന്മല സ്വദേശി ജോണ്‍സണ്‍ (25), തെങ്കാശി ശിവരാംപേട്ടയില്‍ പരമശിവം (30), ഗോപാലന്‍ എന്നിവരെ പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

റബര്‍ പാല്‍ സംസ്കരിച്ച് റബര്‍ ഷീറ്റുകള്‍ ഉണ്ടാക്കുന്ന കമ്പനിയാണ് കാഞ്ഞിരപ്പള്ളി പാലക്കല്‍ ബൈജു മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്സ്. ഒട്ടുപാലും ചിരട്ടപ്പാലും ഉണ്ടാക്കുന്ന സ്ഥലത്താണ് ആദ്യം തീ കണ്ടത്. തുടര്‍ന്ന് കമ്പനിയുടെ രണ്ട് നിലകളിലേക്കും തീ പടര്‍ന്നുപിടിച്ചു. അപകടത്തിനിരയായവര്‍ കമ്പനിയുടെ രണ്ടാം നിലയില്‍ കിടന്നുറങ്ങുകയായിരുന്നു.

രണ്ടാം നിലയിലേക്കുള്ള ഗോവണിയില്‍ തീ പടര്‍ന്നത് മൂലവും കമ്പനിയ്ക്കകത്ത് കറുത്ത പുക വ്യാപിച്ചതിനാലും നാല് പേര്‍ക്കും ഓടിരക്ഷപ്പെടാനായില്ല. സമീപവാസികളാണ് ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കുകളോടെ ആശുപത്രിയിലായവര്‍ മുകള്‍നിലയില്‍ നിന്നും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.

ഇരുപതോളം ഫയര്‍ എഞ്ചിനുകള്‍ ആറ് മണിക്കൂറോളം പ്രയത്നിച്ചാണ് അിബാധ നിയന്ത്രണാധീനമാക്കിയത്. 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കമ്പനിയിലെ ഭൂരിഭാഗം പേരും തമിഴ്നാട്ടുകാരാണ്. അിബാധയുടെ കാരണം കണ്ടെത്താനായിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X