കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ്

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊച്ചി നഗരവും സമീപപട്ടണങ്ങളുമായി ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെഎസ്ആര്‍ടിസി അധികൃതരുമായി ചര്‍ച്ച നടത്തി. മോട്ടോര്‍ വാഹന വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കലക്ടറുടെ ക്യാമ്പ് ഓഫീസില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

സ്വാകാര്യബസ് പണിമുടക്ക് മാസം തോറും അരങ്ങേറുന്നതാണ് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. നഗരവുമായി ബന്ധപ്പെട്ട റൂട്ടുകളില്‍ കെഎസ്ആര്‍ടിസിയെ കൊണ്ട് സമാന്തര ബസ് സര്‍വീസ് ആരംഭിക്കാനാണ് ആലോചന. ജില്ലയിലെ സമീപ ഡിപ്പോകളെ ബന്ധിപ്പിച്ച് ബസ് സര്‍വീസ് ആരംഭിക്കാന്‍ തയാറാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍ കെ.ആര്‍.വിശ്വംഭരന്‍ പറഞ്ഞു.

ദേശസാല്‍കൃത റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്താത്തതിനെ കുറിച്ച് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ റൂട്ടുകളില്‍ അടിയന്തിരമായി സര്‍വീസ് ആരംഭിക്കാനും നടപടിയായിട്ടുണ്ട്. കൊച്ചി നഗരവുമായി ബന്ധപ്പെട്ട നാല് റൂട്ടുകളില്‍ ഉടനെ സര്‍വീസ് ആരംഭിക്കാനാണ് കെഎസ്ആര്‍ടിസിയുടെ ശ്രമം. 1961ല്‍ ദേശസാല്‍ക്കരിച്ചതാണ് ഈ റൂട്ടുകള്‍.

പൂത്തോട്ട-എറണാകുളം-ആലുവ, ഇടക്കൊച്ചി-ആലുവ, മട്ടാഞ്ചേരി-ആലുവ, ഫോര്‍ട്ട് കൊച്ചി-ആലുവ എന്നീ റൂട്ടുകളാണ് നാല് ദശകം മുമ്പ് സര്‍ക്കാര്‍ ഉത്തരവിലൂടെ ദേശസാല്‍ക്കരിച്ചത്. ഈ പാതകളിലൂടെയുള്ള സര്‍വീസ് നഗരത്തില്‍ സ്വകാര്യബസുകളുടെ കുത്തകയ്ക്ക് അന്ത്യം കുറിക്കും.

വൈക്കം-ആലുവ, ചേര്‍ത്തല-ആലുവ, മൂവാറ്റുപുഴ-ആലുവ, ആലുവ-ഫോര്‍ട്ട് കൊച്ചി-മട്ടാഞ്ചേരി റൂട്ടുകളിലാണ് കെഎസ്ആര്‍ടിസി ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ ആലോചിക്കുന്നത്. ചേര്‍ത്തല, അങ്കമാലി, ആലുവ, പറവൂര്‍, വൈക്കം ഡിപ്പോകളില്‍ നിന്നാണ് കെഎസ്ആര്‍ടിസി ഇപ്പോള്‍ നഗരത്തിലേക്ക് ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്. സിറ്റി സര്‍വീസിന് മാത്രമായി അമ്പതോളം പെര്‍മിറ്റുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആലുവയില്‍ നിന്ന് ഏതാനും ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. നൂറ് പെര്‍മിറ്റുകള്‍ കൂടി സിറ്റി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് അനുവദിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാണ്.

എറണാകുളത്തേക്ക് സമീപഡിപ്പോകളില്‍ നിന്നും ലാഭകരമായി സിറ്റി സര്‍വീസ് നടത്താനാകുമെന്നാണ് കെഎസ്ആര്‍ടിസി അധികൃതരുടെ വിലയിരുത്തല്‍. തിരുവനന്തപുരത്തെ സിറ്റി സര്‍വീസിനേക്കാളും കൊച്ചിയിലെ സര്‍വീസ് ലാഭകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ലാഭകരമല്ലാത്ത റൂട്ടുകളിലെ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതു കൊണ്ട് ആ റൂട്ടുകളിലെ ബസുകളും നഗരത്തിലേക്ക് തിരിച്ചുവിടാനാകും.

ഹഡ്കോയില്‍ നിന്നും വായ്പയെടുത്ത് നിരത്തിലിറക്കിയിട്ടുള്ള 1500 കെഎസ്ആര്‍ടിസി ബസ്സുകളില്‍ 225 എണ്ണം ഇപ്പോള്‍ അധികമാണ്. ഈ ബസുകളും കൊച്ചിയില്‍ ഉപയോഗിച്ചേക്കും. ആറായിരത്തിലധികം ഡ്രൈവര്‍മാരുടെ നിയമനവും ഈയിടെ പൂര്‍ത്തിയായി.

കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനുകളായ കെഎസ്ആര്‍ടിഇഎയും കൊച്ചി നഗരത്തില്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് അനുകൂലമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X