കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മാസപ്പടി വാങ്ങിയ സിഐമാര്‍ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം : അബ്കാരികളില് നിന്ന് മാസപ്പടി വാങ്ങിയ 24 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം.
ഇത് സംബന്ധിച്ച് നവംബര്‍ ഒന്ന് ബുധനാഴ്ചയാണ് ഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്. മൊത്തം 42 സിഐമാര്‍ക്കാണ് സ്ഥലം മാറ്റം. ഇതില്‍ 24 പേരും അബ്കാരികളില് നിന്നും വ്യാജമദ്യ ലോബിയില്‍ നിന്നും മാസപ്പടി പറ്റുന്നവരാണെന്ന് ആഭ്യന്തര വകുപ്പ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് അയാളുടെ അധികാര പരിധിയിലെ റേഞ്ചുകളില്‍ നിന്നും ഏകദേശം 50,000 രൂപയാണ് മാസപ്പടിയായി കിട്ടുന്നത്.