കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകക്ഷിയോഗത്തില്‍ ബിജെപി യെ വിളിച്ചില്ല

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മദ്യദുരന്തത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ നവംബര്‍ നാല് വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ ബിജെപി യെ പങ്കെടുപ്പിച്ചില്ല.

ഇങ്ങനെയൊരു യോഗം നടക്കുന്നതായി തങ്ങളെ അറിയിക്കുകയോ വിളിക്കുകയോ ചെയ്തില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തെ മദ്യദുരന്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാനും മദ്യവിരുദ്ധ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബിജെപി യെ പങ്കെടുപ്പിക്കാഞ്ഞ സര്‍ക്കാര്‍ നിലപാട് തരംതാണ നടപടിയാണെന്ന് സി.കെ.പത്മനാഭന്‍ വിശേഷിപ്പിച്ചു.

മദ്യദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. അന്തര്‍സംസ്ഥാനബന്ധമുള്ള വിഷയമായതിനാലാണിത്.

എക്സൈസ് വകുപ്പ് മന്ത്രി ശിവദാസമേനോന്‍ തത്്സ്ഥാനം രാജിവയ്ക്കണമെന്ന് ബി ജെ പി ആവര്‍ത്തിച്ചു. മന്ത്രിയെ തത്സ്ഥാനത്തിരുത്തി മദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പ്രഹസനമാകും.

സി പി എം സംസ്ഥാനത്തെ മദ്യരാജാക്കന്മാരുടെ ഭൃത്യവര്‍ഗമായി അധപതിച്ചിരിക്കുകയാണെന്ന് ബി ജെ പി ആരോപിച്ചു. മദ്യരാജാക്കന്മാരില്‍ ന ിന്നും മാസപ്പടിയും പിരിവും വാങ്ങിയ സി പി എം നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ബി ജെ പി വെല്ലുവിളിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X