കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗിര്‍ കൗറിനെ സിബിഐ അറസ്റു ചെയ്യുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: പഞ്ചാബിലെ ഭരണകക്ഷിയായ അകാലിദളിന്റെ മുതിര്‍ന്ന നേതാവും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷയുമായ ജാഗിര്‍ കൗറിനെ അറസ്റു ചെയ്യാന്‍ സിബിഐ തീരുമാനിച്ചു.

ജാഗിര്‍ കൗറിന്റെ മകള്‍ ഹര്‍പ്രീത് കൗര്‍ കഴിഞ്ഞ ഏപ്രിലില്‍ കൊലചെയ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ജാഗിര്‍ കൗറിനെ അറസ്റു ചെയ്യാന്‍ നവംബര്‍ 14 ചൊവാഴ്ച സിബിഐ തീരുമാനിച്ചത്. ഈ കേസിലെ മുഖ്യപ്രതിയാണ് ജാഗിര്‍ കൗര്‍. ഇവരെ കസ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിന് അത്യന്താപേക്ഷിതമാണെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.

ഹര്‍പ്രീതിന്റെ സംശയാസ്പദമായ മരണത്തെക്കുറിച്ച് സിബിഐ നേരത്തെ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ജാഗിര്‍ കൗര്‍ ഉള്‍പ്പടെ ഏഴു പേരില്‍ സംശയം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നവംബര്‍ 13 തിങ്കളാഴ്ച സിബിഐ റിപ്പോര്‍ട്ട് തിരുത്തുകയും ഏഴു പേരുടെയും പേരില്‍ കൊലപാതക കുറ്റം ആരോപിക്കുകയും ചെയ്തു. നേരത്തേ മനഃപൂര്‍വമല്ലാതെ സംഭവിച്ച കൊലപാതകം എന്ന നിലയില്‍ ഐപിസി 304ാം വകുപ്പു പ്രകാരം കേസ് രജിസ്റര്‍ ചെയ്ത സിബിഐ അത് ഐപിസി 302ാം വകുപ്പനുസരിച്ച് കൊലപാതകമായി മാറ്റി രജിസ്റര്‍ ചെയ്യുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ തന്റെ മകളുടെ കൊലപാതകവുമായി ജാഗിര്‍ കൗറിന് നേരിട്ട് ബന്ധമുണ്ടെന്ന് സിബിഐ കണ്ടെത്തി. മാര്‍ച്ച് 19ന് ഹര്‍പ്രീതിനെ ഫഗ്വാരയിലേക്കു കൊണ്ടു പോയതും അന്നു മുതല്‍ ഏപ്രില്‍ എട്ടു വരെ അവിടെയുള്ള ജസ്ദില്‍ മാന്‍ഷനില്‍ തടങ്കലില്‍ പാര്‍പ്പിച്ചതും ജാഗിര്‍ കൗറിന്റെ അറിവോടുകൂടിയായിരുന്നു. ഏപ്രില്‍ 20ന് രാത്രി നടന്ന ഹര്‍പ്രീതിന്റെ മരണവുമായും ജാഗിര്‍ കൗറിന് നേരിട്ട് ബന്ധമുള്ളതായും അന്വേഷണത്തില്‍ തെളിഞ്ഞു.

ബഗോവലിലെ സാധാരണ കര്‍ഷകനായ ദര്‍ശന്‍ സിങിന്റെ മകനായ കമല്‍ജിത്തുമായി ഹര്‍പ്രീത് പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മുതല്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഇഷ്ടപ്പെടാതിരുന്ന ജാഗിര്‍ കൗര്‍ ബന്ധുക്കളുടെ സഹായത്തോടെ ഹര്‍പ്രീതിനു വിഷം നല്കുകയായിരുന്നു എന്ന് കമല്‍ജിത്ത് ആരോപിച്ചു. പതിനൊന്നു മാസം മുമ്പ് തങ്ങള്‍ വിവാഹിതരായി എന്നും ഹര്‍പ്രീതിന്റെ ഉദരത്തിലുണ്ടായിരുന്നത് തന്റെ കുഞ്ഞാണെന്നും കമല്‍ജിത്ത് പറഞ്ഞിരുന്നു.

മരണം അന്വേഷിക്കാന്‍ സിബിഐക്കു നിര്‍ദ്ദേശം നല്കണമെന്ന് കമല്‍ജിത്ത് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി അനുവദിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിച്ചത്.

പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ സിബിഐ മാറ്റം വരുത്തിയതിനെത്തുടര്‍ന്ന് നേരത്തേ ജാഗിര്‍ കൗറിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം പട്യാലയിലെ പ്രത്യേക സിബിഐ കോടതി റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ജാഗിര്‍ കൗറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കേസിലെ ബാക്കി ആറു പ്രതികളും സിബിഐ കസ്റഡിയിലാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X