കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ഡലകാലമായിട്ടും പമ്പാതീരം മലിനം

  • By Staff
Google Oneindia Malayalam News

പത്തനംതിട്ട : ലക്ഷക്കണക്കിന് ഭക്തജനങ്ങളെത്തുന്ന പമ്പാ തീരം മണ്ഡലകാലമെത്തിയിട്ടും ശുചിയാക്കുന്നില്ലെന്ന് പരാതി.

ഏതാനും ദിവസം മുമ്പ് പമ്പയും പരിസരവും പരിശോധിക്കാനെത്തിയ ആരോഗ്യമന്ത്രി വി.സി.കബീറിന് നേരെ തന്നെ കൊതുകുകള്‍ ആക്രമണം നടത്തി. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ ആവാസകേന്ദ്രമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഇത് തടയാന്‍ വേണ്ട നടപടിയെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

പമ്പാ തീരത്തുള്ള മലവിസര്‍ജ്ജനവും കുളിയും തുണിയലക്കലും മാലിന്യം കൂടുതല്‍ പടരാന്‍ കാരണമായിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടര്‍ എ.ജെ.രാജന്‍ സെക്രട്ടറിയായുള്ള ശബരിമല ശുചീകരണ സൊസൈറ്റി ഇടയ്ക്ക് യോഗം ചേര്‍ന്നെങ്കിലും ശുചീകരണത്തിന് കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല.

കൊതുകുകളെ നശിപ്പിക്കാന്‍ ഫോഗിംഗ് ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാണു അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X