കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിലെ കേരളം ശ്രദ്ധേയമാകുന്നു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ സുഗന്ധദ്രവ്യങ്ങളുടെ വന്‍ശേഖരവുമായി ദൈവത്തിന്റെ സ്വന്തം നാട് തയ്യാറാക്കിയിരിക്കുന്ന പവലിയന്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളുടെ വന്‍ തിരക്ക്.

ദില്ലിയില്‍ നടക്കുന്ന അന്താരാഷ്ട്ര വ്യാപാരമേളയിലാണ് കേരള പവലിയന്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. പടിപ്പുരയുടെ മാതൃകയിലുള്ള പ്രവേശനം കവാടം ആരുടെയും ശ്രദ്ധ പതിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

കേരളീയ വാസ്തുശില്പമാതൃകയില്‍ തയ്യാറാക്കിയ ക്ഷേത്രങ്ങള്‍, കൂത്തമ്പലങ്ങള്‍, കായല്‍, കുളം, ചുണ്ടന്‍ വള്ളം എന്നിവയുടെയെല്ലാം മാതൃകകള്‍ ചേര്‍ന്ന് പവലിയനില്‍ ഒരു കൊച്ചു കേരളം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഭീമന്‍ ശംഖിന്റെയും ചെമ്മീനിന്റെയും മാതൃകകള്‍ കഥകളി, തെയ്യം, മോഹിനിയാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ എന്നിവയും സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നു.

കേരളത്തിന്റെ പവലിയനില്‍ ലഭിക്കുന്ന തേങ്ങ, മരച്ചീനി, നേന്ത്രപ്പഴം, വെളിച്ചെണ്ണ, സുഗന്ധദ്രവ്യങ്ങള്‍, ചുവന്ന പൂവന്‍പഴം എന്നിവ വാങ്ങാനും വന്‍തിരക്കാണ്. പുറത്തെ കമ്പോളത്തില്‍ കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇവ കേരള പവലിയനില്‍ ലഭ്യമാകുന്നു എന്നതാണ് തിരക്കു വര്‍ദ്ധിക്കാന്‍ കാരണം.

ഹോര്‍ട്ടികോര്‍പ്പാണ് കാര്‍ഷികോല്പന്നങ്ങള്‍ മേളയിലെത്തിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഇവയ്ക്കുള്ള കനത്ത വില്പന കണക്കിലെടുത്ത് ദിവസവും കേരളത്തില്‍ നിന്ന് കാര്‍ഷികോല്പന്നങ്ങള്‍ മേളയിലെത്തിക്കുകയാണെന്ന് ഹോര്‍ട്ടികോര്‍പ്പ് മാനേജിങ് ഡയറക്ടര്‍ വി.വി.രാമചന്ദ്രന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ജൈവസാങ്കേതിക വിദ്യയുടെ പ്രാധാന്യം വിശദീകരിക്കുന്ന രീതിയിലാണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ സ്റാള്‍ തയ്യാറാക്കിയിരിക്കുന്നത്. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയവ ഉള്‍പ്പെടുന്ന പുഷ്പകൃഷിയെക്കുറിച്ചും ഈ സ്റാളില്‍ പ്രതിപാദിച്ചിരിക്കുന്നു.

കേരളത്തിന്റ പരമ്പരാഗത കയര്‍ ഉല്പന്നങ്ങള്‍, കേരളഓട്ടോമൊബൈല്‍സ് ലിമിറ്റഡിന്റെ വാഹനങ്ങള്‍, അനെര്‍ട്ടിന്റെ ഉല്പന്നങ്ങള്‍, കേരളീയ കരകൗശല വസ്തുക്കള്‍, ഔഷധിയുടെ ആയുര്‍വേദ ചേരുവകള്‍ എന്നിവയും കേരള പവലിയനിലുണ്ട്. സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമേ നിരവധി സ്വകാര്യ സംരംഭകരും കേരള പവലിയന്‍ ഒരുക്കുന്നതില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X