കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന്

  • By Staff
Google Oneindia Malayalam News

കല്‍ക്കത്ത: പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിനുള്ള ഓഹരി കുറയ്ക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെങ്കില്‍ അടുത്ത ആഴ്ച മുതല്‍ രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

പൊതുമേഖലാ ബാങ്കുകളില്‍ സര്‍ക്കാരിന്റെ ഓഹരി 33 ശതമാനമായി കുറയ്ക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ നവംബര്‍ 16 വ്യാഴാഴ്ച അനുമതി നല്‍കിയിരുന്നു.

ബില്ലിന് അനുമതി നല്‍കിയ കേന്ദ്രമന്ത്രിസഭയുടെ നടപടിയെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി താരകേശ്വര്‍ ചക്രവര്‍ത്തി വിമര്‍ശിച്ചു. ബില്‍ ലോക്സഭയില്‍ വെക്കുകയാണെങ്കില്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങും. ഇതേ ആവശ്യത്തിന്റേ പേരില്‍ നവംബര്‍ 15 ബുധനാഴ്ച ബാങ്ക് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതിനു ശേഷം മാത്രമേ സമരത്തിന്റെ തീയതി തീരുമാനിക്കുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി.

ബില്‍ നിലവില്‍ വന്നാലും പൊതുമേഖലാ ബാങ്കുകള്‍ അതേ അവസ്ഥയില്‍ തുടരുമെന്ന സര്‍ക്കാരിന്റെ വാദത്തെ അദ്ദേഹം ഖണ്ഡിച്ചു. പകരം ബാങ്കുകളില്‍ ഉള്ള 15 ഡയറക്ടര്‍മാരില്‍ 10 പേരും സ്വകാര്യവ്യക്തികളായിരിക്കും. അതോടെ ബാങ്കുകള്‍ സ്വകാര്യമേഖലയ്ക്ക് അടിപ്പെടുകയും ചെയ്യും.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ മുടങ്ങിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ വായ്പകളിന്മേല്‍ സര്‍ക്കാര്‍ മൗനം പാലിച്ചതിനെ ചക്രവര്‍ത്തി ചോദ്യം ചെയ്തു. ബില്‍ വരുന്നതോടെ വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്ക് കൊള്ളയടിച്ച ബിസിനസ് രാജാക്കന്മാര്‍ തന്നെയായിരിക്കും ബാങ്കുകളുടെ ഡയറക്ടര്‍മാരായി വരുക - അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാര്‍ നടത്തുന്ന സമരത്തില്‍ രാഷ്ട്രീയ കക്ഷികളും സംഘടനകളും ജനങ്ങളും അണിചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X