കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
വൃശ്ചികപുലരിയില്‍ ആയിരങ്ങള്‍ക്ക് അയ്യപ്പദര്‍ശനം
ശബരിമല: വൃശ്ചികപുലരി ദിനത്തില്‍ ആയിരങ്ങള്‍ അയ്യപ്പദര്‍ശനം നടത്തി സായൂജ്യമടഞ്ഞു. പുതുതായി സ്ഥാനാരോഹണം ചെയ്ത മേല്‍ശാന്തി ശംഭുവാധ്യാര്‍ നമ്പൂതിരിയാണ് വൃശ്ചികപുലരി ദിനത്തില്‍ നട തുറന്നത്.
പുലര്‍ച്ചെ നാലുമണിയോടെയാണ് നട തുറന്നത്. നിര്‍മാല്യദര്‍ശനത്തിനാത്തിെയ ആയിരങ്ങളില്‍ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മിഷണര്‍ ശ്രീവല്ലഭന്‍, വിശ്വഹിന്ദുപരിഷത്ത് സെക്രട്ടറി കുമ്മനം രാജശേഖരന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംപി എന്നിവരുമുണ്ടായിരുന്നു.
തുടര്‍ന്ന് കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ പ്രഭാതപൂജകള്‍ നടന്നു. നാലരക്ക് തുടങ്ങിയ നെയ്യഭിഷേകം പതിനൊന്നര വരെ നീണ്ടുനിന്നു.
ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ വിഷമിക്കേണ്ടിവന്നു. തീര്‍ഥാടനകാലത്തെ തിരക്ക് കാരണം ഉദയാസ്തമയപൂജയും പടിപൂജയും ഒഴിവാക്കിയിരിക്കുകയാണ്.