കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ബുധനാഴ്ച കേര മാര്‍ച്ച്

  • By Staff
Google Oneindia Malayalam News

ദില്ലി: വിലയിടിവിനാല്‍ കനത്ത പ്രതിസന്ധി നേരിടുന്ന തേങ്ങയുടെ പ്രചരണാര്‍ത്ഥം തലസ്ഥാനത്ത് നവംബര്‍ 29 ബുധനാഴ്ച അപൂര്‍വമായൊരു മാര്‍ച്ച് നടക്കും. പി.സി.തോമസ് എംപി നവംബര്‍ 28 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ജന്തര്‍ മന്തര്‍ റോഡിലുള്ള കേരളാ ഹൗസില്‍ നിന്ന് പുറപ്പെടുന്ന കേര മാര്‍ച്ച് കൊണാട്ട് പ്ലേസില്‍ സമാപിക്കും. ലോക്സഭാ സ്പീക്കര്‍ ജി.എം.സി.ബാലയോഗിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്. പി.സി.തോമസ് എംപിക്ക് ഒരു കുല തേങ്ങ നല്കിയായിരിക്കും ഉദ്ഘാടനം.

ഉദ്ഘാടന വേദിക്കടുത്ത് തെങ്ങിന്‍ തൈ നടുന്ന കേന്ദ്ര കൃഷി മന്ത്രി നിതീഷ് കുമാര്‍ മാര്‍ച്ചില്‍ സംസാരിക്കും. ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.എം.സഈദ്, കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി മന്‍മോഹന്‍ സിംഹ്, തുടങ്ങിയവരും ഒട്ടേറെ പാര്‍ലമെന്റംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കും.

തേങ്ങയുടെ വില ആറു രൂപയില്‍ നിന്ന് രണ്ടു രൂപയായി ഇടിഞ്ഞതാണ് പ്രതിസന്ധിക്കു കാരണം. ഇത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തേങ്ങയുടെ താങ്ങുവില ഉയര്‍ത്തണമെന്ന് ഇന്ത്യന്‍ കേര കര്‍ഷക സംഘടനയുടെ പ്രസിഡന്റു കൂടിയായ പി.സി.തോമസ് ആവശ്യപ്പെട്ടു.

കരിക്കിന്റെ പ്രചാരം വര്‍ധിച്ചിട്ടുണ്ടെന്നും ഇറക്കുമതി ചെയ്ത കോളകളുമായി അത് മത്സരിക്കുകയാണെന്നും പി.സി.തോമസ് എംപി ചൂണ്ടിക്കാട്ടി. ചരക്കു കൂലിയില്‍ ഇളവു നല്കുകയാണെങ്കില്‍ കരിക്ക് വന്‍തോതില്‍ ദില്ലിയിലും മറ്റു വന്‍നഗരങ്ങളിലും കൊണ്ടുചെന്ന് വില്ക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

തേങ്ങയില്‍ നിന്ന് ഡീസല്‍ മാതൃകയിലുള്ള ഇന്ധനം രൂപപ്പെടുത്തുന്നതിനുള്ള സാങ്കേതികവിദ്യ മലേഷ്യ വികസിപ്പിച്ചിട്ടുണ്ട്. ഇത് പഠിക്കാന്‍ വിദഗ്ദ്ധ സംഘത്തെ ആ രാജ്യത്തേക്ക് അയക്കാമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി രാംനായിക്ക് ഉറപ്പു നല്കിയിട്ടുണ്ടെന്ന് പി.സി.തോമസ് അറിയിച്ചു.

എം.ജെ.വര്‍ക്കി മറ്റത്തില്‍ എം.പി., സ്കറിയ തോമസ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X