കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ര ിസ്ത്യന്‍ വിവാഹമോചന നിയമം: ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തില്‍ പരിഗണനയ്ക്കു വരുന്ന ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തിന് ക്രിസ്ത്യന്‍ വനിതകള്‍ എട്ടു ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു . നവംബര്‍ 29 ബുധനാഴ്ച ക്രിസ്ത്യന്‍ വനിതകളുടെ പ്രതിനിധി സംഘം കേന്ദ്ര നിയമകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ സന്ദര്‍ശിച്ചാണ് ഭേദഗതികള്‍ ന ിര്‍ദ്ദേശിച്ചത്.

1869 ലെ ക്രിസ്ത്യന്‍വിവാഹമോചന നിയമത്തിലെ ഏഴ്, 16, 34, 35 , 36, 39 എന്നീ വകുപ്പുകള്‍ നീക്കം ചെയ്യുക, പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം അനുവദിക്കുന്ന 10 എ എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുക, അവസാന താമസ സ്ഥലം മാത്രം നിയമപരിധിയില്‍ വരുത്തുന്ന മൂന്നാം വകുപ്പ് ഭേദഗതി ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വനിതാ പ്രതിനിധി സംഘം മന്ത്രിക്കു മുമ്പാകെ സമര്‍പ്പിച്ചത്.

മൂന്നാംവകുപ്പില്‍ അവസാനതാമസസ്ഥലത്തോടൊപ്പം വിവാഹം നടന്ന സ്ഥലവും പരിഗണിക്കണമെന്നതാണ് നിവേദകസംഘത്തിന്റെ ആവശ്യം. വിവാഹമോചനത്തിന്റെ ഭാഗമായി ഭാര്യക്ക് നല്കേണ്ട ഇടക്കാല ജീവനാംശം ഭര്‍ത്താവിന്റെ വരുമാനത്തിന്റെ അഞ്ചിലൊന്നായി പരിമിതപ്പെടുത്തുന്ന വിവാഹമോചനനിയമത്തിലെ 36-ാം വകുപ്പിലെ വ്യവസ്ഥ എടുത്തുകളയണമെന്നും വനിതാസംഘം നിര്‍ദ്ദേശിച്ചു.

34,35 വകുപ്പുകളില്‍ വഞ്ചിക്കുന്ന ഭാര്യയില്‍ നിന്ന് നഷ്ടപരിഹാരംനേടാന്‍ ഭര്‍ത്താവിന് അവകാശം നല്കുന്നുണ്ടെങ്കിലും തിരിച്ച് ഇതേ അവകാശം ഭാര്യക്കു നല്കുന്നില്ല.ഭാര്യയെ ഭര്‍ത്താവിന്റെ സ്വകാര്യസ്വത്തുപോലെ കാണുന്ന ഈ വകുപ്പുകള്‍ നീക്കം ചെയ്യണമെന്നും സംഘം ആവശ്യപ്പെടുന്നു.37,43,44 വകുപ്പുകളില്‍ പറയുന്ന പ്രശ്നങ്ങളില്‍ മറ്റു പരിഹാരമാര്‍ങ്ങള്‍ തേടണമെന്നും സംഘം നിര്‍ദ്ദേശിക്കുന്നു.സ്ഥിരമായി ജീവനാംശം വാങ്ങുന്ന സ്ഥിതിവിശേഷം,കുട്ടികളുടെ സംരക്ഷണം എന്നീ വിഷയങ്ങളാണ് ഈ വകുപ്പുകളുടെ പരിയ ില്‍ വരുന്നത്.

വിവാഹത്തിനുശേഷം ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര്യയുടെ സ്വത്തുക്കള്‍ ഭര്‍ത്താവിനും മക്കള്‍ക്കും നല്കാന്‍ 39-ാം വകുപ്പ് അനുശാസിക്കുന്നുണ്ടെങ്കിലും ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവിന്റെ സ്വത്ത് ഭാര്യക്കു നല്കേണ്ടതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഏകപക്ഷീയസ്വഭാവമുള്ള ഈ വകുപ്പ് ഒഴിവാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.

1994 ല്‍ തന്നെ ഈ ഭേദഗതികള്‍ നടപ്പില്‍ വരുത്തുന്ന കാര്യത്തില്‍ എല്ലാ ക്രിസ്ത്യന്‍ സഭകളും ധാരണയലെത്തിയിരുന്നതാണെന്ന് ജ്യോത്സനാ ചാറ്റര്‍ജിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രിയെ അറിയിച്ചു. നിയമത്തിലെ 10, 17, 20 വകുപ്പുകള്‍ ഭേദഗതി ചെയ്യാനുള്ള മന്ത്രിയുടെ നടപടികള്‍ക്ക് പ്രതിനിധി സംഘം അഭിനന്ദനം അറിയിച്ചു.

കൂടുതല്‍ ഭേഗദതികള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നത് നിയമം സമഗ്രമാകാനും ലിംഗപരമായ വിവേചനം അവസാനിപ്പിക്കാനും സഹായകമാകുമെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X