കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവൈപ്പ് പദ്ധതി ഉപേക്ഷിക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: വൈപ്പിന്‍കരയിലെ പുതുവൈപ്പ് കടപ്പുറത്ത് വന്‍കിട വൈദ്യതുപദ്ധതി സ്ഥാപിക്കാനുള്ള നീക്കം മലേഷ്യന്‍കമ്പനിയായ സിയാസിന്‍ എന്‍ജി ലിമിറ്റഡ് ഉപേക്ഷിക്കുന്നു. പുതുവൈപ്പില്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് നടപ്പാക്കേണ്ട ദ്രവീകൃത പ്രകൃതി വാതക ടെര്‍മിനല്‍ പദ്ധതി അനിശ്ചിതമായി വൈകുമെന്ന ആശങ്കയാണ് താപവൈദ്യുതനിലയം സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്തിരിയാന്‍ സിയാസിന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നും ലഭിക്കുന്ന പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന 1200 മെഗാവാട്ട് ശേഷിയുള്ള താപവൈദ്യുത നിലയമാണ് സിയാസിന്‍ കമ്പനി പുതുവൈപ്പില്‍ വിഭാവനം ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 1998ല്‍ പദ്ധതിക്ക് സാമ്പത്തിക-സാങ്കേതിക അനുമതി ലഭിച്ചിരുന്നു. 680 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിനായിരുന്നു അനുമതി. പ്രതിവര്‍ഷം 48 കോടി യൂണിറ്റ് വൈദ്യുതി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉത്പാദിപ്പിപ്പിക്കുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം.

പുതുവൈപ്പിനില്‍ എല്‍എന്‍ജി ടെര്‍മിനലിന് അടുത്തായി താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ 200 ഏക്കര്‍ സ്ഥലം സിയാസിന്‍ കമ്പനിക്ക് പാട്ടത്തിന് നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും വൈദ്യുതി വകുപ്പ് വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്ത് പ്രാഥമികതലത്തില്‍ ചില പരിശോധനകള്‍ നടന്നെങ്കിലും കമ്പനി ഏറ്റെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുകയായിരുന്നു.

പുതിയ നൂറ്റാണ്ടില്‍ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യം വലിയൊരളവ് വരെ നിറവേറ്റുമായിരുന്ന പദ്ധതിക്ക് 2000 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഇതില്‍ 500 കോടി രൂപ സിയാസിന്‍ എനര്‍ജി ലിമിറ്റഡ് മുടക്കാനും ബാക്കി തുക ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്താനുമായിരുന്നു ഉദ്ദേശ്യം. 2002ല്‍ എല്‍എന്‍ജി ടെര്‍മിനല്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനൊപ്പം സിയാസിന്‍ നിലയത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും കമ്പനി പറഞ്ഞു.

പക്ഷേ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി ഇതുവരെ പ്രാഥമികഘട്ടം പോലും പിന്നിടാത്തത് സിയാസിന്‍ കമ്പനിയെ പുനരോലോചനയ്ക്ക് പ്രേരിപ്പിച്ചു. വൈദ്യുതിനിലയം പൂര്‍ത്തിയാകുന്നതിനു മുമ്പ് ടെര്‍മിനല്‍ പൂര്‍ത്തിയായില്ലെങ്കില്‍ ചെലവേറിയ നാഫ്ത ഇന്ധനമാക്കേണ്ടി വരുമെന്നതായിരുന്നു ഇതിന് കാരണം. വൈപ്പിന്‍ പദ്ധതിയെ കുറിച്ച് ആലോചിക്കുമ്പോള്‍ നാഫ്തയുടെ വില 6000 രൂപ ആയിരുന്നത് ഇപ്പോള്‍ 20,000 രൂപയായി ഉയരുകയും ചെയ്തു.

പദ്ധതി സ്ഥാപിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ എസ്ക്രോ അക്കൗണ്ടും സര്‍ക്കാരിന്റെ ഗ്യാരണ്ടിയും സിയാസിന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പദ്ധതി നടപ്പായാല്‍ ദിവസം മൂന്ന് കോടിയിലേറെ രൂപ സിയാസിന് ബോര്‍ഡ് കൊടുക്കേണ്ടിവരുമായിരുന്നു. മാസം ആയിരം കോടിയോളം വരുന്ന ചെലവ് നിറവേറ്റാന്‍ 165 കോടി രൂപ മാത്രം പ്രതിമാസ വരുമാനമുള്ള ബോര്‍ഡിന് കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X